ആ കാത്തിരിപ്പ് എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയില്ല. രണ്ടരക്ക് ഉള്ളിലേക്ക് പോവുമ്പോള്‍ അവള്‍ വാക്ക് തന്നിരുന്നു നാലരക്ക് മുന്‍പ് ഇറങ്ങും എന്ന്. എന്നാല്‍ ദൈവം എന്റെ കൂടെ ആയിരുന്നു എന്ന് തോന്നുന്നു. അവള്‍ മൂന്നരക്ക് തന്നെ ഇറങ്ങി. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ അവര്‍ വയ്കുന്നേരം വിളിക്കാന്‍ പറഞ്ഞു. അതോടെ അവളുടെ വകുപ്പ് മേധാവി അവളോട് പൊയ്കൊള്ളന്‍ പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ ഇറങ്ങി നടന്നു.ഞങ്ങള്‍ അവിടെ ഉള്ള ഒരു പ്രശസ്തമായ ഷോപ്പിംഗ് മാള്ളില്‍ കയറി. ഓരോന്നും നോക്കി നടക്കവേ അവള്‍ പറഞ്ഞു എന്റെ അമ്മയ്ക്കും അനുജത്തിക്കും തുണി അവള്‍ തിരഞ്ഞെടുത്തു തരാം എന്ന്. ഞാന്‍ സമ്മതിച്ചു. അങ്ങിനെ അവള്‍ അമ്മക്ക് ഒരു സാരിയും അനുജത്തിക്ക് ചുടിദാര്‍ തുണിയും എടുത്തു. ഏകദേശം അയ്യായിരം രൂപയോളം ചെലവ് വന്നു. അവളോട് എന്തെങ്കിലും വാങ്ങി കൊള്ളാന്‍ പറഞ്ഞപ്പോള്‍ അവള്‍ സമ്മധിച്ചില്ല.
ഞങ്ങള്‍ ഒരു ജ്യൂസ് പാര്‍ലറില്‍ കയറി ജ്യൂസ് കുടിച്ചു. ശംഖു മുഖം പോവാന്‍ ഉള്ള വഴിയും ദൂരവും ചോദിച്ചു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. അവിടെ നിന്നും ബസ് പിടിച്ചു അങ്ങോട്ട് യാത്രയായി. സീറ്റ് കിട്ടിയപ്പോള്‍ ഇരുന്നോളാന്‍ പറഞ്ഞു അവള്‍ എന്റെ ചാരത്തു തന്നെ നിന്ന്. എനിക്കവളോട് വല്ലാത്ത സ്നേഹം തോന്നി അപ്പോള്‍. എന്റെയും അവളുടെം കയ്കള്‍ കൂട്ടി ചേര്‍ത്താണ് ഞങ്ങള്‍ ബസിന്റെ ഹാന്‍ഡ് റെസ്റ്റില്‍ പിടിച്ചിരുന്നത്. ഇടയ്കിടെ അവള്‍ എന്നെ നോക്കി പുഞ്ചിരിക്കും.പിന്നെ കണ്ണിലേക്കു ആഴ്ന്നിറങ്ങുന്ന നോട്ടവും...അവള്‍ ആ ഭംഗിയാര്‍ന്ന കണ്ണുകളിലൂടെ എന്നോട് സംസാരിക്കുകയാണോ എന്ന് തോന്നും അത് കണ്ടാല്‍...., ഒപ്പം ഉള്ള ഓരോ നിമിഷവും പരസ്പരം സംസാരിക്കണം അല്ലേല്‍ കണ്ടിരിക്കണം എന്ന ഒരു അവസ്ഥയില്‍ ആയിരുന്നു രണ്ടു പേരും.ഇറങ്ങേണ്ട സ്ഥലം എത്തി. ഞങ്ങള്‍ തീരത്ത് ചെന്ന്. നല്ല തിരക്കായിരുന്നു അപ്പോള്‍ അവിടെ. പ്രത്യേകിച്ചും വെള്ളി ആഴ്ച ആയതുകൊണ്ട് ഒരുപാടാളുകള്‍ അവിടെ എത്തിയിരുന്നു. ഞാനും അവളും അവിടെ ഒരു ബെഞ്ചില്‍ ഇരുന്നു. വെയില്‍ എന്റെ മുഖത്ത് എല്കുന്നതിനാല്‍ എന്റെ മുഖം ആകെ തുടുത്തിരുന്നു. അവള്‍ വല്ലാതായി.ഉടനെ കുട എടുത്തു എനിക്ക് പിടിച്ചു തന്നു. അങ്ങിനെ ഞങ്ങള്‍ രണ്ടു പേരും ഒരുക്കുടകീഴില്‍ വിശാലമായ കടലും നോക്കി ഇരുന്നു. അവള്‍ പതിയെ എന്റെ തോളില്‍ തല ചായ്ച്ചു. ഹോ !!! ഞാന്‍ എന്താ പറയാ സുഹൃത്തുക്കളെ, അത് വല്ലാത്ത ഒരു അനുഭവം ആയിരുന്നു. എന്റെ പെണ്ണ് അവള്‍….ഞാന്‍ ആകെ കോരി തരിച്ച നിമിഷം. അവള്‍ എന്നെന്നും എന്റെതായിരിക്കും എന്ന് ഞാന്‍ എന്നോട് തന്നെ പല ആവര്‍ത്തി പറഞ്ഞ നിമിഷം. ഒരിക്കലും അവസാനികതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച നിമിഷം. അവളെ കൊച്ചു കുഞ്ഞിനെ പോലെ താലോലിക്കാന്‍ തോന്നിപ്പോയി എനിക്ക്. ഞാന്‍ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു. അവള്‍ എന്നോട് ചേര്‍ന്നിരുന്നു കൊണ്ട് എന്റെ കണ്ണുകളിലേക്കു നോക്കി. ഞാന്‍ പുഞ്ചിരിച്ചു.
എനിക്കെല്ലാം ഒരു സ്വപ്നം പോലെ തോന്നി. ചിലര്‍ ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു കുട നിവര്‍ത്തി പിടിച്ചു അതിനുള്ളില്‍ മുഖത്തോട് നോക്കിയിരുന്നു ഇവരെന്തു ചെയ്യന്നു എന്നര്‍ഥത്തില്‍.. .,അവള്‍ തിരമാലകള്‍ ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒപ്പം എന്റെ കയ്പത്തി അവളുടെ കയ്ക്കുള്ളില്‍ ആയിരുന്നു. അവള്‍ തിരമാലയില്‍ ഇറങ്ങാന്‍ ക്ഷണിച്ചു. പക്ഷെ എനിക്ക് മടി ആയിരുന്നു. കാരണം ഞാന്‍ ജീന്‍സ് പിന്നെ ഷൂവും ഇട്ടിരുന്നത് കൊണ്ട് എനിക്ക് മടി തോന്നി. അവള്‍ നിര്‍ബന്ധിച്ചപോള്‍ ഇറങ്ങി. അവള്‍ കൊച്ചു കുട്ടികളെ പോലെ വെള്ളത്തില്‍ കളിച്ചു. ഞാന്‍ കൂടെ നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ ചാരന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ തിരിച്ചു കയറി എന്റെ തുണിയിലെ മണല്‍ കളയാന്‍ അവള്‍ സഹായിച്ചു. എന്റെ ഷൂവിന്റെ ലയ്സ് പോലും അവള്‍ കെട്ടി തന്നു. അതിനിടയില്‍ ഞങ്ങള്‍ കുറച്ചു ഫോട്ടോസ് എടുത്തു.
ഞങ്ങള്‍ തിരിച്ചുള്ള ബസില്‍ കയറി. നല്ല തിരക്കുണ്ടയിരുന്നത് കൊണ്ട് രണ്ടുപേര്‍ക്കും സീറ്റ് കിട്ടിയില്ല. അവള്‍ നില്കുന്നതിനു പിന്നില്‍ വെള്ളമടിച്ചു പൂസായ ഒരുത്തന്‍ നിന്നിരുന്നു. അവള്‍ അസ്വസ്ഥ ആയി കാണപെട്ടു. പെട്ടെന്നവള്‍ എന്നോട് അവളുടെ പിന്നില്‍ വന്നു നില്ക്കാന്‍ പറഞ്ഞു. ഞാന്‍ അത് പോലെ ചെയ്തു. അപ്പോള്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ടൌണില്‍ തിരിച്ചെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.ഞാന്‍ അവളെ അവളുടെ ഹോസ്റെലിനു അടുത്ത് കൊണ്ട് ചെന്ന് വിട്ടു. രണ്ടു പേര്‍ക്കും പിരിയാന്‍ മടി ആയിരുന്നു. ഗുഡ് ന്യ്റ്റ് പറഞ്ഞപ്പോള്‍ അവള്‍ എന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ അവളുടെ കൈ എടുത്തു എന്റെ ചുണ്ടോടു ചേര്‍ത്ത്. എന്നിട്ട് മന്ത്രിച്ചു ഐ ലവ് യു. അവള്‍ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു ലവ് യു ടൂ.തിരിച്ചു റൂമില്‍ എത്തിയപ്പോള്‍ വല്ലാത്ത നഷ്ടബോധം. കുളി എല്ലാം കഴിഞ്ഞു അവളെ വിളിച്ചു. അവള്‍ നല്ല ഉത്സാഹത്തില്‍ ആയിരുന്നു. അടുത്ത ദിവസം നേരത്തെ ഇറങ്ങെണ്ടാതിനാല്‍ കിടന്നോളാന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.
അടുത്ത ദിവസം തലേ ദിവസത്തെ അതെ സമയത്ത് സ്ഥലത്ത് ഞാന്‍ എത്തി. അവളും എത്തി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ശംഖു മുഖത്തേക്ക് തിരിച്ചു. അവിടെ എത്തി കൊറേ ഇരുന്നു. അന്ന് അവള്‍ കൂടുതല്‍ നേരം വെള്ളത്തില്‍ കളിച്ചു. കൊറേ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചു പോന്നു. ഫുഡ് കഴിചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഒരു സിനിമയ്ക്കു പോകാം എന്ന്. ഞാന്‍ ഓക്കേ പറഞ്ഞു. ഞങ്ങള്‍ ടിക്കറ്റ് എടുത്തു കേറി. നല്ല തിരക്കുണ്ട്.. .., ഭാഗ്യത്തിന് എല്ലാം കോളേജ് പിള്ളേര്‍ ആണ്. തേരി മേരി കഹാനി ആണ് ഫിലിം. അവള്‍ എന്റെ തോളില്‍ തല ചായ്ച്ചു ഇരുന്നു. അവളുടെ വലതു കൈ എന്റെ ഇടഹ്ടു കൈക്കുള്ളില്‍ ആയിരുന്നു. ഇടയ്ക്കിടെ ചില വ്യ്കരിക നിമിഷങ്ങള്‍ സിനിമയില്‍ വരുമ്പോള്‍ അവളുടെ കൈ എന്റെ കയ്യിന്മേല്‍ മുറുകും. എന്നോട് ഒന്നുകൂടെ ചേര്‍ന്നിരിക്കും. ബോറിംഗ് സീന്‍ വരുമ്പോള്‍ വെറുതെ എന്റെ കൈ പതിയില്‍ വിരല്‍ കൊണ്ട് ചിത്രം വരക്കും .സിനിമ വിചാരിച്ച പോലെ നന്നായില്ല. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ അവള്‍ക്കു ഒരു കാള്‍. ,അവള്‍ പറയുന്നു ഫിലിം കണ്ടു ഇറങ്ങിയേ ഉള്ളു എന്ന്. അപ്പോള്‍ അവിടുന്ന് എന്തോ ചോദിച്ചു. അവള്‍ മറുപടി പറഞ്ഞു "ആരുടെ കൂടെയന്നോ , എന്റെ ബോയ് ഫ്രണ്ടിന്റെ കൂടെ " എന്ന്. പിന്നെയും എന്തൊകെയോ പറഞ്ഞു അവള്‍ ഫോണ്‍ വച്ചു. എന്നിട്ട് പറഞ്ഞു "എന്റെ ഒരു ഫ്രണ്ട് ഇവിടെ എത്തിയിടുണ്ട്. അപ്പോള്‍ എന്നെ കാണാം എന്ന് പറഞ്ഞിരുന്നു "എന്ന്. ഞാന്‍ ശരി എന്ന് പറഞ്ഞു അവനേം കൂടെ ലഞ്ചിന് വിളിക്കാന്‍ പറഞ്ഞു.
തുടരും .........

നല്ല പൈങ്കിളി ആണല്ലോ.. വായനയുടെ കുറവ് ശരിക്കും കാണുന്നുണ്ട് എഴുത്തില്‍..
ReplyDeleteതുടര്‍ന്നെഴുതുവാന്‍ എല്ലാ വിധ ആശംസകളും..
yes dear...vaayanayude kuravundu...aashamsakalkku nandi...
Delete