അവര്‍ പതിയെ നടന്നു നീങ്ങി. ചുറ്റമ്പലം ചുറ്റി പിന്‍ ഭാഗത്തെത്തിയപ്പോള്‍ അവള്‍ പറഞ്ഞു "ഇതാണ് ഞാന്‍ ഫോണിലൂടെ പറഞ്ഞ സ്ഥലം; ഇവിടെ എന്ത് പ്രാര്‍ത്ഥിച്ചാലും നടക്കും എന്നാണ് വിശ്വാസം. എന്താന്ന് വെച്ചാല്‍ പ്രാര്‍ത്ഥിച്ചു വരൂ" എന്ന്. അവന്‍ അവളെ ഒന്ന് നോക്കി പിന്നെ ഭഗവാനു നേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചു "എനിക്കെന്റെ അമ്മുനെ എത്രയും പെട്ടെന്ന് സ്വന്തം ആവണേ, അവള്‍ എന്നും എന്റെ കൂടെ ഉണ്ടാവണേ, പിന്നെ എല്ലാവര്ക്കും പ്രത്യേകിച്ചും അവളുടെം എന്റെം വീട്ടുകാര്‍ക്കും നല്ലത് വരുത്തണേ" എന്നും പറഞ്ഞു നിറുത്തി. അല്ലാതെ തനിക്കു എന്താ പറയാന്‍ ഉള്ളെ? കോവിലിനു മുന്നിലെത്തി, അവള്‍ ചന്ദനം ചാലിച്ച് വച്ചതില്‍ നിന്നും കുറച്ചെടുത്തു അവന്‍റെ നെറ്റിയില്‍ തൊടുവിച്ചു. അവന്‍ ഓര്‍ത്തു തന്‍റെ പെണ്ണിന്റെ ആദ്യത്തെ സമ്മാനം.
അവിടെ ഉള്ള ഒരു കടയില്‍ നിന്നും ഒരു ചരട് വാങ്ങി അവള്‍ അത് പ്രസാദത്തില്‍ തൊട്ടു നനച്ചു പിന്നെ അവന്‍റെ കയ്യില്‍ കെട്ടി കൊടുത്തു. അവളുടെ രണ്ടാമത്തെ സമ്മാനം. അവളുടെ കൈക്ക് നല്ല തണുപ്പുണ്ടായിരുന്നു. വളരെ സൂക്ഷ്മതയോടെ അത് കെട്ടുന്ന അവളോട് അവനൊരു കുസൃതി ചോദ്യം ചോദിയ്ക്കാന്‍ തോന്നി. അവന്‍ അവളെ നോക്കി ചോദിച്ചു "അമ്മു, ഇന്നലെ നീ പറഞ്ഞ ആ മഞ്ഞ ചരട് അങ്ങ് വാങ്ങിയാലോ?" അതുകേട്ട അവള്‍ മുഖമുയര്‍ത്തി എന്നെ അവനെ ഒരു നോട്ടം നോക്കി...ഹോ....ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്ന നോട്ടം. അതില്‍ എല്ലാം അടങ്ങിയിരുന്നു എന്ന് അവനു തോന്നിയത്രേ; അവനോടുള്ള സ്നേഹോം, വിധേയത്തോം, ആരാധനയും, പ്രണയവും, അവന്‍റെ ചോദ്യത്തിനുള്ള ഉത്തരവും, അങ്ങിനെ എല്ലാം എല്ലാം.
അവര്‍ അവിടെ നിന്നും ഇറങ്ങി നടന്നു. ഓട്ടോയില്‍ കയറി അവന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. സ്ത്രീകളെ മുറിയില്‍ അനുവദിക്കാത്തത് കൊണ്ട് അവര്‍ റിസപ്ഷനില്‍ ഇരുന്നു. അവള്‍ക്കു അന്ന് ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്ന കുറച്ചു ജോലികള്‍ അവിടെ ഇരുന്നു ചെയ്തു. പുലര്കാലം ആയതിനാല്‍ നല്ല കൊതുകിന്റെ ശല്യം ഉണ്ടായിരുന്നു. അതവളെ ആലോസരപെടുത്തി കൊണ്ടിരുന്നു. അവന്‍ ജീന്‍സ് ആയതിനാല്‍ അവനൊന്നും പറ്റിയില്ല. പക്ഷെ അവളുടെ മൃദുലമായ കൈ തണ്ടയില്‍ അവയുടെ കടി തിണര്‍ത്തു കിടന്നു. അവനിച്ചിരി വിഷമം തോന്നി. പെട്ടെന്ന് തന്നെ അവളുടെ ജോലി എല്ലാം തീര്‍ത്തു അവര്‍ അവിടെ നിന്നും പോന്നു.
അവന്‍ ഒരു നിമിഷം നിര്‍ത്തി ; എന്നിട്ട് എന്നെ നോക്കി ... പിന്നെ വീണ്ടും ചിന്തയില്‍ മുഴുകി...അവന്‍ അവളുടെ കൂടെയുള്ള ദിനങ്ങളെ കുറിച്ച് ഓര്‍ക്കുകയായിരുന്നു എന്ന് എനിക്ക് തോന്നി. കാരണം വിഷാതമൂകാന്‍ ആയി മാത്രം കാണാറുള്ള അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി മിന്നുന്നത് ഞാന്‍ കണ്ടു-കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി. അവന്‍ തുടര്‍ന്നു അവന്‍റെ വരികളില്‍ ഞാന്‍ അത് വിവരിക്കുന്നു. “പോരുന്ന വഴിക്ക് മനോഹരമായ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് സമീപം എത്തി. അവിടെ എല്ലാം നല്ല തിരക്കായിരുന്നു. ഓഫീസില്‍ പോവനുല്ലവരുടെം സ്കൂള്‍ കോളേജ് പിള്ളേരുടെ എല്ലാം തിരക്ക്. അവരില്‍ പലരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അമ്മു അതൊന്നും ശ്രദ്ധിച്ചതായി തോന്നിയില്ല. അവള്‍ വളരെ ഉല്ലാസവതിയായി കാണപെട്ടു. ഒരു ചര്‍ച്ചില്‍ ഞാന്‍ ഇത് വരെ കേറിയിട്ടില്ല എന്നത് അവളെ അധ്ബുധപെടുത്തി. അപ്പോള്‍ തന്നെ അവിടെ കേറാം എന്നായി അവള്‍. ഞാന്‍ പേടിച്ചു. കാരണം ചന്ദനകുറി തൊട്ടു കൊണ്ട് അവിടെ കേറിയാല്‍ ഉണ്ടായേക്കാവുന്ന പ്രശനം ഓര്‍ത്തു ഞാന്‍ . ഞാന്‍ ആദ്യം ആയല്ല പള്ളിയില്‍ പോവുന്നെ, അതുകൊണ്ട് കൂടെ വാ എന്ന് വിളിച്ചു അവള്‍. ഞാന്‍ കൂടെ ചെന്ന്. ഞങ്ങള്‍ അകത്തു കയറി. വരി വരി ആയി ഇട്ടിരിക്കുന്ന ബെഞ്ചില്‍ ഒന്നില്‍ ഞങ്ങള്‍ ഇരുന്നു പ്രാര്‍ത്ഥിച്ചു. "ആദ്യം പള്ളിയില്‍ വരുന്ന ആള്‍ പ്രാര്‍ത്ഥിച്ചത് നടക്കും" അവള്‍ എന്റെ ചെവിയില്‍ പറഞ്ഞു. ഞാന്‍ നേരത്തെ പറഞ്ഞത് തന്നെ ഇവിടേം പ്രാര്‍ത്ഥിച്ചു. അവള്‍ ഇപ്പൊ വരാം എന്ന് പറഞ്ഞു കന്യ മറിയതിന്റെം മറ്റും അടുത്ത് പ്രര്‍ഹ്ടിക്കാന്‍ ആയി പോയി. അവിടെ നിന്നും മന്ദം മന്ദം അവള്‍ നടന്നു വരുമ്പോള്‍ ഞാന്‍ അവളെ സാകുതം വീക്ഷിക്കുകയായിരുന്നു. അവള്‍ തലയില്‍ ചുരിദാറിന്റെ ഷാള്‍ തട്ടം ആയി ഇട്ടിരുന്നു. അതില്‍ അവള്‍ കൂടുതല്‍ മനോഹരി ആയി കാണപെട്ടു. അവള്‍ മന്ദം മന്ദം എന്റെ ഹൃദയത്തിലെക്കാന് നടന്നു കേറുന്നത് എന്നെനിക്കു തോന്നി പോയി. ഒരു വല്ലാത്ത റൊമാന്റിക് സീന്‍. കുറെ ആഴ്ചകള്‍ക്ക് ശേഷം "തട്ടതിന്‍ മറയത്" എന്നാ സിനിമയിലെ "പയ്യന്നൂര്‍ കോളേജ് വരാന്തയില്‍ " എന്ന് തുടങ്ങുന്ന വരികള്‍ എന്നെ ഇ പള്ളിയിലെ രംഗം ഒര്മിപിച്ചു. അതായിരുന്നു എന്റെ അമ്മു എനിക്ക് തന്ന മൂന്നാമത്തെ സമ്മാനം. എന്റെ ആദ്യ പള്ളിയില്‍ പോക്ക്.
ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി നടന്നു. അവിടെ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചു. ഭക്ഷണം കഴികുന്നതില്‍ വിമുഖ ആയ അവളെ കൊച്ചു കുട്ടികളെ ശാസിക്കും പോലെ ശാസിച്ചാണ് ഞാന്‍ ഒരു വിധം കഴിപിച്ചേ. പിന്നീട് ഞങ്ങള്‍ മ്യുസിയതില്‍ കയറി അവിടെ ഉള്ള പൂന്തോട്ടത്തില്‍ ഉലാത്തി. മഴ ചാറിയിരുന്നതിനാല്‍ മരച്ചില്ലകളില്‍ കാനല്‍ തുള്ളികള്‍ ഉണ്ടായിരുന്നു. അവിടെ നടക്കുന്നതിനിടയില്‍ കൊച്ചു കുട്ടികളെ പോലെ അമ്മു മര ചില്ല വലിച്ചു വിട്ടു. കുറച്ചു തുള്ളികള്‍ എന്റെ മേല്‍ വീണു. ഞങ്ങള്‍ വീണ്ടും നടന്നു ഒരു മരത്തിനു ചുവട്ടിലെ സിമന്റ് തിണ്ണയില്‍ ഇരുന്നു. എനിക്ക്ക് ഫോട്ടോ ഗ്രാഫി എന്നാ കലയെ പറ്റി പറഞ്ഞു തരാന്‍ അവള്‍ സമയം കണ്ടെത്തി. ഒരു വസ്തുവിനെ പല ആങ്കിളില്‍ എടുക്കുന്നതും ആ വസ്തുവിന്റെ ഏറ്റവും മനോഹരമായ ആംഗിള്‍ കണ്ടെത്തുന്നതും ഒക്കെ വിവരിച്ചു തന്നു അവള്‍ .
അപ്പോള്‍ ആണ് ഒരു കൈ നോട്ടക്കാരന്‍ അങ്ങോട്ട് വന്നത്. അയാള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ കൈ നോക്കാന്‍ സമ്മതിച്ചു. അയാള്‍ എന്തൊകെയോ പറഞ്ഞു. അതില്‍ പലതും സത്യങ്ങള്‍ ആയിരുന്നുട്ടോ. അയാള്‍ അവളുടെ കയ്യും നോക്കി പറഞ്ഞു "നല്ല കുട്ടിയാണ് ഇത്. ഇതിന്റെ മനസ്സില്‍ കളങ്കമില്ല. ഇതിനൊരു ജീവിതം കൊടുക്കണം". എന്റെ കണ്ണപ്പോള്‍ അല്പം നിറഞ്ഞിരുന്നു. അതവളും ആയാലും ശ്രദ്ധിച്ചില്ല. കാരണം "എനിക്ക് നിങ്ങളെ പിരിയാന്‍ വയ്യ, നിങ്ങളുടെ സ്നേഹം നഷ്ടപെടുത്താന്‍ വയ്യ" എന്ന് പറഞ്ഞു അവള്‍ കരഞ്ഞ നാള്‍ മുതല്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു ഇവള്‍ എന്റെ ആണെന്ന്, ആര്‍ക്കും ഇവളെ ഞാന്‍ വിട്ടു കൊടുക്കില്ല എന്ന്. അയാള്‍ തുടര്‍ന്നു. നല്ല രാശിയാണ് രണ്ടു പെരുടെതും. ഉടനെ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാവും നിങ്ങള്‍ സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കും" അയാള്‍ പറഞ്ഞു നിറുത്തി. അപ്പോള്‍ ഞാന്‍ പറഞ്ഞു "അങ്ങിനെ ഉണ്ടായാല്‍ ഞങ്ങള്‍ ഇവിടെ വരും ഒരുമിച്ചു. നിങ്ങളെ കാണുകയാണേല്‍ നല്ല ഒരു സമ്മാനവും തരും" എന്ന്.
ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി നടന്നു. പതിനൊന്നു മണിക്ക് മുന്‍പേ അവള്‍ക്കു അവളുടെ ഓഫീസില്‍ എത്തണം ആയിരുന്നു. അവിടെ എത്തിയപ്പോള്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി. രണ്ടു പേര്‍ക്കും പിരിയാന്‍ മടി. ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു. എന്നിട്ട് ചുമരും ചാരി നില്‍ക്കുന്ന അവളുടെ നെറ്റിയില്‍ എന്റെ ചുണ്ട് മുട്ടിച്ചു. എന്റെ ആദ്യ ചുംബനം. അവള്‍ നാണം കൊണ്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. രണ്ടര മണിക്കൂര്‍ കഴിഞ്ഞു കാണാം എന്ന് പറഞ്ഞവള്‍ അകത്തേക്ക് പോയി.
പിന്നീടുള്ള മണികൂറുകള്‍ കാത്തിരിപ്പിന്റെതയിരുന്നു. ഞാന് അവിടെ ഫസ്റ്റ് ഫ്ലോറില്‍ ഗോവണി പടിമേല് ഇരുന്നുo അങ്ങോട്ടും ഇങ്ങോട്ടും നടന്നും സമയം കഴിച്ചു കൂട്ടി.
തുടരും .........

No comments:
Post a Comment