രാഹുല്‍ , എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍.. ആണ്. ഞാന്‍ എന്‍റെ കഴിഞ്ഞ തവണത്തെ ലീവിന് വന്നപ്പോള്‍ അവനെ കാണാന്‍ ബംഗ്ലൂരില്‍ പോയിരുന്നു. ബംഗ്ലൂര്‍ സെന്‍ട്രലില്‍ ഉള്ള ഒരു കഫെയില്‍ ഇരുന്നു ഞങ്ങള്‍ സംസാരിക്കുകയായിരുന്നു. അവനെ ഞാന്‍ ശ്രദ്ധിച്ചു. അവന്‍ ആകെ വിഷാതന്‍ ആയിരുന്നു. ഞാന്‍ അവനോടു കാര്യം ചോദിച്ചു. അവന്‍ ഒഴിഞ്ഞു മാറി. നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി അവന്‍റെ കഥ. ഞങ്ങള്ക് ചുറ്റും ഷോപ്പിംഗ് മാളില്‍ നല്ല തിരക്കായിരുന്നു. വലെന്റൈന്‍സ് ഡേ ആഘോഷിക്കനുള്ളവരുടെ തിരക്ക്. സന്തോഷവും ബഹളവും ചുറ്റും. പക്ഷെ അവന്‍ പറഞ്ഞ കഥ...എന്‍റെ കണ്ണ് നിറച്ച കഥ...ഞാന്‍ അത് അവന്‍റെ തന്നെ വാക്കുകളില്‍ നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. അവന്‍ പറഞ്ഞു തുടങ്ങി,,,
രാത്രി ഒമ്പത് മണി. ഞാന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തു വന്നു. കുറച്ചു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഓട്ടോയില്‍ കയറി പാളയത്തെ ഒരുവിധം തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറി എടുത്തു. മുറിയില്‍ കയറി ബാഗ് എല്ലാം അടുക്കി വച്ച് കുളിക്കാന്‍ കയറി. കുളി കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ് തോന്നി. താഴെ പോയി കഴിച്ചു വന്നു.
എന്നിട്ടവളെ ഫോണില്‍ വിളിച്ചു. ഓ!! പറയാന്‍ മറന്നു. "അവള്‍ " എന്ന് വച്ചാല്‍ എന്റെ പ്രിയപ്പെട്ടവള്‍ . എന്റെ അമ്മു. എന്നെ കാണാന്‍ വേണ്ടി മാത്രം മുംബയില്‍ നിന്നും മുംബയില്‍ നിന്നും ഒരു പ്രശസ്ത ചാനലില്‍ കിട്ടിയ ഇന്റെര്ന്‍ ഷിപ് അവസരം വേണ്ടാന്ന് വച്ച് വിമാനം കയറി കേരളത്തിലേക്ക് വന്നവള്‍ .എന്നെ കാണുന്നതിനു വേണ്ടിയും എന്നോടൊപ്പം
സമയം ചിലവഴിക്കുന്നതിന് വേണ്ടിയും തിരുവനന്തപുരത്ത് ഒരു ചാനലില്‍ അവള്‍ ജോയിന്‍ ചെയ്തു.
ഞാന്‍ വിളിച്ചപ്പോള്‍ തന്നെ സമയം പത്തര കഴിഞ്ഞിരുന്നു. അത്ര വൈകിയിരുന്നു എങ്കിലും രണ്ടു പേര്‍ക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. നാളെ രാവിലെ ആദ്യമായി കാണുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. സംസാരത്തിനിടയില്‍ ആ ടെന്‍ഷന്‍ അവള്‍ മറച്ചു വെച്ചില്ല. നാളെ കണ്ടാല്‍ എന്താവും അവസ്ഥ എന്നാ അവളുടെ പേടിക്ക് ഞാന്‍ ഇപ്രകാരം മറുപടി കൊടുത്തു. "അമ്മു, ഞാന്‍ നിന്റെ മനസിനേം നിന്റെ നന്മയെയും ആണ് സ്നേഹിച്ചേ. അത് കൊണ്ട് ഒരു പേടിയും വേണ്ട. ഞാന്‍ അല്ലെ പേടികണ്ടേ. ആ എനിക്ക് പേടിയില്ല കാരണം ഞാന്‍ എന്റെയും നിന്റെയും സ്നേഹത്തില്‍ വിശ്വസിക്കുന്നു" എന്ന്.
ഞങ്ങള്‍ മ്യുസിയം ജങ്ക്ഷനില്‍ വച്ച് കാണാം എന്നാ പ്ലാന്‍ ചെയ്തിരുന്നെ. പക്ഷെ എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വികാരാധീന ആയി അവള്‍ പറഞ്ഞു "രാഹുല്‍ , നമ്മുക്ക് ഹനുമാന്‍ കോവിലില്‍ വച്ച് കാണാം. അപ്പോള്‍ ഒരു മഞ്ഞ ചരട് വേണേല്‍ എന്റെ കഴുത്തില്‍ ചാര്തുമോ? ഞാന്‍ ആഗ്രഹിക്കുന്നു അങ്ങിനെ" എന്ന്. ഞാനും ആകെ വല്ലാണ്ടായി.കാരണം ഞാനും അവളുടെ അതെ അവസ്ഥയില്‍ തന്നെ ആയിരുന്നു. ആ നിമിഷം അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നേല്‍ കെട്ടി പിടിച്ചോരായിരം മുത്തം നല്‍കിയേനെ ഞാന്‍ അവള്‍ക്കു. എങ്കിലും സംയമനം പാലിച്ചു ഞാന്‍ പറഞ്ഞു "അമ്മു, നമ്മുടെ പാരെന്റ്സ് വഴി മുന്നോട്ടു പോവാം എന്നല്ലേ നമ്മള്‍ തീരുമാനിചിരിക്കുന്നെ; അതുകൊണ്ട് നമ്മള്‍ അങ്ങിനെ ചെയ്താല്‍ അവരോടുള്ള അപരാധം ആവില്ലേ? അതിലുപരി എന്നേക്കാള്‍ നിനകതു ദോഷം ചെയ്യും. ഇക്കാര്യങ്ങള്‍ ഒക്കെ നമ്മുക്ക് പിന്നെ തീരുമാനിക്കാം. ഇപ്പോള്‍ എന്റെ കുട്ടി സുഗമായി സ്വസ്ഥമായി ഉറങ്ങു". ശരി എന്ന് പറഞ്ഞവള്‍ ഫോണ്‍ വച്ചു.
എപ്പോഴോ ഞാന്‍ ഉറങ്ങി പോയി. രാവിലെ അലാറം വച്ചു എണീറ്റ് കുളിച്ചു വസ്ത്രം എല്ലാം മാറി ഹനുമാന്‍ കോവിലിലേക്ക് തിരിച്ചു. അഞ്ചു അന്‍പത്തി അഞ്ചിനു വിടെ എത്തി. പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ ആയിരുന്നു. അവളെ വിളിച്ചപ്പോള്‍ വന്നു കൊണ്ടിരികുകയാണ് എന്ന് പറഞ്ഞു. ഞാന്‍ അക്ഷമന്‍ ആയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. പെട്ടെന്നവള്‍ ദൂരെ നടന്നു വരുന്നതായി കാണപെട്ടു. എനിക്കേറ്റവും ഇഷ്ടമുള്ള അവളുടെ വെള്ളയും നീലയും നിറമുള്ള ചുരിദാര്‍ ഇട്ടു കൊണ്ടാണ് അവള്‍ വന്നെ. എന്നെ കണ്ടതും അവളുടെ മിഴികള്‍ സ്വന്തം കാല്‍ കീഴിലെക്കായി. കവിളുകള്‍ അരുണിമ യാര്‍ന്നു. അവള്‍ മന്ദം മന്ദം എന്റെ അടുത്ത് എത്തി. അവളുടെ മുടി ഇഴകളെ തഴുകി കടന്നു വന്ന കാറ്റിനു വല്ലാത്തൊരു സുഗന്ദം. ഞാന്‍ മതി മറന്നു നില്കുകയായിരുന്നു.
അവന്‍ ഇത് എന്നോട് പറയുമ്പോള്‍ അവന്‍റെ വികാര തീവ്രത എനികരിയന്‍ പറ്റി. അവളെ കുറിച്ച് പറയുമ്പോള്‍ അവനു നൂറു നാക്കായിരുന്നു. അവളെ കുറിച്ച് അവന്‍ പറഞ്ഞ വാക്കുകള്‍ “അവളുടെ കണ്ണുകള്‍ .... ഹോ .... അതിശയോക്തിക്കു വേണ്ടി പറയുന്നതല്ല....ശരിക്കും പിടക്കുന്ന മീന്‍ പോലിരുന്നു. ചാട്ടുളി പായുന്ന പോലെ ആ കൃഷ്ണമണികള്‍ അനങ്ങിയപ്പോള്‍ എന്റെ ഹൃദയത്തില്‍ ആണ് അത് കൊളുത്തി വലിക്കുന്നത് എന്ന് തോന്നിപ്പോയി.അവള്‍ എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. എനിക്കപ്പോള്‍ അവളോട് പറയണം എന്ന് തോന്നി "അമ്മു, നീ ചിരിക്കുന്നു; പക്ഷെ നിന്റെ കണ്ണുകള്‍ എന്റെ ശ്വാസ ഗതി പോലും പിടിച്ചു വച്ചിരിക്കുന്നു" എന്ന്. അവന്‍ ഒന്നും പറഞ്ഞില്ല പകരം ഒരു നിശ്വാസം ഉതിര്‍ത്തു.
അവന്‍ തുടര്‍ന്നു . "ഞങ്ങള്‍ രണ്ടു പേരും ചെരിപ്പൂരി വച്ചു അമ്പലത്തിനുള്ളില്‍ കടന്നു. അവിടെ തൊഴാന്‍ വന്ന മുതിര്‍ന്ന സ്ത്രീകള്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് സ്വകാര്യം ആയി ഒരഹങ്കാരം തോന്നി. ബാഗ് വെക്കാനുള്ള സ്ഥലം എവിടെ ആണ് എന്നവള്‍ അന്വേഷിച്ചു. അത് അവിടെ വച്ചു ഞങ്ങള്‍ ഉള്ളില്‍ കയറി. പ്രാര്‍ത്ഥിക്കാന്‍ ശ്രീ കോവിലിനു മുന്നില്‍ കൂപ്പു കയ്യോടെ നിന്നു. ഞാന്‍ അവളെ ഒളി കണ്ണിട്ടു നോക്കി. അവള്‍ കണ്ണടച്ച് എന്റെ ഇടതു ഭാഗത്ത് എന്റെ വധുവിനെ പോലെ നില്‍ക്കുകയാണ്. ആ നിമിഷം ഒരു മഞ്ഞ ചരടില്‍ അവളെ സ്വന്തം ആക്കിയാലോ എന്ന് തോന്നി പോയി എനിക്ക്."
തുടരും .........

No comments:
Post a Comment