ഹായ് എന്‍റെ അമ്മു,
നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു..വല്ലാത്ത ഒരു ശൂന്യത....ഇവിടെ ഇങനെ ഇരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഓരോന്നായി എന്‍റെ ഉള്ളില്‍ നിറയുകയാണ്.... നമ്മള്‍ സംസാരിച്ച നിമിഷങ്ങള്‍....ഒന്നിച്ചു കഴിഞ്ഞ നാളുകള്‍...എല്ലാം ഇങ്ങനെ മനസ്സില്‍ തള്ളി കേറി വരുവാ...നീ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും എത്ര മനോഹരം ആയിരുന്നു.......എത്ര വിലയുള്ളതായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു എന്‍റെ പ്രിയപെട്ടവളെ ... നീ എനിക്കെത്ര വിലപെട്ടതാണ് എന്ന് ഞാന്‍ അറിയുന്നു....നിനക്ക് വേണ്ടിയാണു എന്‍റെ ഹൃദയം പോലും തുടിചിരുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു ... അങ്ങിനെയുള്ള നീ പെട്ടെന്നൊരുനാള്‍ വളരെ അകലേക്ക് പോവുമ്പോള്‍ എന്‍റെ നിമിഷങ്ങള്‍ ഓരോന്നും നിശ്ചാമാവുന്നു......ശ്വാസം പോലും എന്‍റെ സ്വന്തം അല്ലായിരുന്നു എന്ന് ഞാന്‍ അറിയുന്നു...നിന്റെ ആ ഭംഗിയുള്ള കണ്ണുകളിലെ കുസൃതി...മൂക്കില്‍ മൂക്കുകുത്തി ഇടുമ്പോഴുള്ള മനോഹാരിത ...നിന്റെ സംസാരത്തിലെ അപൂര്‍വ ചാരുത...അതൊന്നും കണ്ണില്‍ നിന്നും പോവുന്നെ ഇല്ല.....നീ ഒരു നേരം മിണ്ടാതിരിക്കുമ്പോള്‍.... ഒന്ന് പിണങ്ങുമ്പോള്‍... ഹൃദയതിനു വല്ലാത്ത വേദനയാണ്. ...ഒന്നിന് വേണ്ടിയും കരയില്ല , ഒന്നിന് മുന്നിലും തല കുനിക്കില്ല എന്നഹന്ക്കരിച്ചിരുന്ന എന്‍റെ മനസ് എത്ര പെട്ടെന്നാണ് നിന്റെ നിയന്ത്രണത്തില്‍ ആയതു...എനിക്കറിയില്ല ....നിന്റെ മൌനം എന്നെ കരയിപ്പിച്ചു ..എന്‍റെ കണ്ണ് നീരിലൂടെ ഞാന്‍ നിന്നെ പ്രണയിക്കുകയായിരുന്നു ...എന്‍റെ പ്രണയത്തിന്‍റെ അര്‍ച്ചന പൂക്കള്‍ ആയിരുന്നു ആ കന്നുനീര്തുള്ളികള്‍...ഇപ്പോള്‍ ഈ നിമിഷത്തില്‍ നീ കൂടെ ഇല്ല എന്ന ചിന്ത മനസിനെ വല്ലാതെ വേദനിപിക്കുന്നു... എന്ക്കിലും ആ വേദനക്ക് ഒരു സുഖം ഉണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു ...നീ യാത്ര പറയുമ്പോള്‍ നിന്‍റെ വാക്കുകളില്‍ കണ്ട ആ വിഷാദം.....പ്രിയമായതെന്തോ നഷ്ടപെടുന്ന പോലെ ദ്യോതിപിക്കുന്ന ആ ശബ്ദ പതര്‍ച്ച ....അത് എന്നില്‍ ഒരു കുളിരാവുന്നു ഓമലെ ....ഞാന്‍ നിനക്കത്രയും പ്രിയപെട്ടവന്‍ ആണ് എന്നറിയുന്നതില്‍ ഞാന്‍ സ്വകാര്യമായി അഹങ്കകരികുന്നു.....എന്‍റെ ശ്വാസ ഗതി പോലും നിന്‍റെ നിയന്ത്രനടിലായി എന്നതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു.....എന്നും നിനകായ് ഒരുപിടി വാക്കുകള്‍ അര്‍പിക്കാനായി ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും .....ഞാന്‍ ആഗ്രഹിപൂ ആ മിഴിനീര്‍ പൂക്കള്‍ ആരാലും ചവിട്ടി മെതിക്കപെടതിരുന്നെന്ക്കില്‍ എന്ന് ...അതൊരിക്കലും വാടതിരുന്നെന്ക്കില്‍ എന്ന് ...
നിന്‍റെ മാത്രം
എ. ജെ.

No comments:
Post a Comment