Pages

Monday, September 17, 2012

ഒരു പ്രണയത്തിന്‍റെ ഓര്‍മയ്ക്ക് [ഭാഗം -3]


ആ കാത്തിരിപ്പ്‌ എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയില്ല. രണ്ടരക്ക് ഉള്ളിലേക്ക് പോവുമ്പോള്‍ അവള്‍ വാക്ക് തന്നിരുന്നു നാലരക്ക് മുന്‍പ് ഇറങ്ങും എന്ന്. എന്നാല്‍ ദൈവം എന്റെ കൂടെ ആയിരുന്നു എന്ന് തോന്നുന്നു. അവള്‍ മൂന്നരക്ക് തന്നെ ഇറങ്ങി. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ അവര്‍ വയ്കുന്നേരം വിളിക്കാന്‍ പറഞ്ഞു. അതോടെ അവളുടെ വകുപ്പ് മേധാവി അവളോട്‌ പൊയ്കൊള്ളന്‍ പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ ഇറങ്ങി നടന്നു.ഞങ്ങള്‍ അവിടെ ഉള്ള ഒരു പ്രശസ്തമായ ഷോപ്പിംഗ്‌ മാള്ളില്‍ കയറി. ഓരോന്നും നോക്കി നടക്കവേ അവള്‍ പറഞ്ഞു എന്റെ അമ്മയ്ക്കും അനുജത്തിക്കും തുണി അവള്‍ തിരഞ്ഞെടുത്തു തരാം എന്ന്. ഞാന്‍ സമ്മതിച്ചു. അങ്ങിനെ അവള്‍ അമ്മക്ക് ഒരു സാരിയും അനുജത്തിക്ക് ചുടിദാര്‍ തുണിയും എടുത്തു. ഏകദേശം  അയ്യായിരം രൂപയോളം ചെലവ് വന്നു. അവളോട്‌ എന്തെങ്കിലും വാങ്ങി കൊള്ളാന്‍ പറഞ്ഞപ്പോള്‍ അവള്‍ സമ്മധിച്ചില്ല.

ഞങ്ങള്‍ ഒരു ജ്യൂസ്‌ പാര്‍ലറില്‍ കയറി ജ്യൂസ്‌ കുടിച്ചു. ശംഖു മുഖം പോവാന്‍ ഉള്ള വഴിയും ദൂരവും ചോദിച്ചു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. അവിടെ നിന്നും ബസ്‌ പിടിച്ചു അങ്ങോട്ട്‌ യാത്രയായി. സീറ്റ്‌ കിട്ടിയപ്പോള്‍ ഇരുന്നോളാന്‍ പറഞ്ഞു അവള്‍ എന്റെ ചാരത്തു തന്നെ നിന്ന്. എനിക്കവളോട് വല്ലാത്ത സ്നേഹം തോന്നി അപ്പോള്‍. എന്റെയും അവളുടെം കയ്കള്‍ കൂട്ടി ചേര്‍ത്താണ് ഞങ്ങള്‍ ബസിന്റെ ഹാന്‍ഡ് റെസ്റ്റില്‍ പിടിച്ചിരുന്നത്. ഇടയ്കിടെ അവള്‍ എന്നെ നോക്കി പുഞ്ചിരിക്കും.പിന്നെ കണ്ണിലേക്കു ആഴ്ന്നിറങ്ങുന്ന നോട്ടവും...അവള്‍ ആ ഭംഗിയാര്‍ന്ന കണ്ണുകളിലൂടെ എന്നോട് സംസാരിക്കുകയാണോ എന്ന് തോന്നും അത് കണ്ടാല്‍...., ഒപ്പം ഉള്ള ഓരോ നിമിഷവും പരസ്പരം സംസാരിക്കണം അല്ലേല്‍ കണ്ടിരിക്കണം എന്ന ഒരു അവസ്ഥയില്‍ ആയിരുന്നു രണ്ടു പേരും.ഇറങ്ങേണ്ട സ്ഥലം എത്തി. ഞങ്ങള്‍ തീരത്ത് ചെന്ന്. നല്ല തിരക്കായിരുന്നു അപ്പോള്‍ അവിടെ. പ്രത്യേകിച്ചും വെള്ളി ആഴ്ച ആയതുകൊണ്ട് ഒരുപാടാളുകള്‍ അവിടെ എത്തിയിരുന്നു. ഞാനും അവളും അവിടെ ഒരു ബെഞ്ചില്‍ ഇരുന്നു. വെയില്‍ എന്റെ മുഖത്ത് എല്കുന്നതിനാല്‍ എന്റെ മുഖം ആകെ തുടുത്തിരുന്നു. അവള്‍ വല്ലാതായി.ഉടനെ കുട എടുത്തു എനിക്ക് പിടിച്ചു തന്നു. അങ്ങിനെ ഞങ്ങള്‍ രണ്ടു പേരും ഒരുക്കുടകീഴില്‍ വിശാലമായ കടലും നോക്കി ഇരുന്നു. അവള്‍ പതിയെ എന്റെ തോളില്‍ തല ചായ്ച്ചു. ഹോ !!! ഞാന്‍ എന്താ പറയാ സുഹൃത്തുക്കളെ, അത് വല്ലാത്ത ഒരു അനുഭവം ആയിരുന്നു. എന്റെ പെണ്ണ് അവള്‍….ഞാന്‍ ആകെ കോരി തരിച്ച നിമിഷം. അവള്‍ എന്നെന്നും എന്റെതായിരിക്കും എന്ന് ഞാന്‍ എന്നോട് തന്നെ പല ആവര്‍ത്തി പറഞ്ഞ നിമിഷം. ഒരിക്കലും അവസാനികതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച നിമിഷം.  അവളെ കൊച്ചു കുഞ്ഞിനെ പോലെ താലോലിക്കാന്‍ തോന്നിപ്പോയി എനിക്ക്. ഞാന്‍ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു. അവള്‍ എന്നോട് ചേര്‍ന്നിരുന്നു കൊണ്ട് എന്റെ കണ്ണുകളിലേക്കു നോക്കി. ഞാന്‍ പുഞ്ചിരിച്ചു.

എനിക്കെല്ലാം ഒരു സ്വപ്നം പോലെ തോന്നി. ചിലര്‍ ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു കുട നിവര്‍ത്തി പിടിച്ചു അതിനുള്ളില്‍ മുഖത്തോട് നോക്കിയിരുന്നു ഇവരെന്തു ചെയ്യന്നു എന്നര്‍ഥത്തില്‍..  .,അവള്‍ തിരമാലകള്‍ ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒപ്പം എന്റെ കയ്പത്തി അവളുടെ കയ്ക്കുള്ളില്‍ ആയിരുന്നു. അവള്‍ തിരമാലയില്‍ ഇറങ്ങാന്‍ ക്ഷണിച്ചു. പക്ഷെ എനിക്ക് മടി ആയിരുന്നു. കാരണം ഞാന്‍ ജീന്‍സ് പിന്നെ ഷൂവും ഇട്ടിരുന്നത് കൊണ്ട് എനിക്ക് മടി തോന്നി. അവള്‍ നിര്‍ബന്ധിച്ചപോള്‍ ഇറങ്ങി. അവള്‍ കൊച്ചു കുട്ടികളെ പോലെ വെള്ളത്തില്‍ കളിച്ചു. ഞാന്‍ കൂടെ നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ ചാരന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ തിരിച്ചു കയറി എന്റെ തുണിയിലെ മണല്‍ കളയാന്‍ അവള്‍ സഹായിച്ചു. എന്റെ ഷൂവിന്റെ ലയ്സ് പോലും അവള്‍ കെട്ടി തന്നു. അതിനിടയില്‍ ഞങ്ങള്‍ കുറച്ചു ഫോട്ടോസ് എടുത്തു. 

ഞങ്ങള്‍ തിരിച്ചുള്ള ബസില്‍ കയറി. നല്ല തിരക്കുണ്ടയിരുന്നത് കൊണ്ട് രണ്ടുപേര്‍ക്കും സീറ്റ്‌ കിട്ടിയില്ല. അവള്‍ നില്കുന്നതിനു പിന്നില്‍ വെള്ളമടിച്ചു പൂസായ ഒരുത്തന്‍ നിന്നിരുന്നു. അവള്‍ അസ്വസ്ഥ ആയി കാണപെട്ടു. പെട്ടെന്നവള്‍ എന്നോട് അവളുടെ പിന്നില്‍ വന്നു നില്ക്കാന്‍ പറഞ്ഞു. ഞാന്‍ അത് പോലെ ചെയ്തു. അപ്പോള്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ടൌണില്‍ തിരിച്ചെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.ഞാന്‍ അവളെ അവളുടെ ഹോസ്റെലിനു അടുത്ത് കൊണ്ട് ചെന്ന് വിട്ടു. രണ്ടു  പേര്‍ക്കും പിരിയാന്‍ മടി ആയിരുന്നു. ഗുഡ് ന്യ്റ്റ് പറഞ്ഞപ്പോള്‍ അവള്‍ എന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ അവളുടെ കൈ എടുത്തു എന്റെ ചുണ്ടോടു ചേര്‍ത്ത്. എന്നിട്ട് മന്ത്രിച്ചു ഐ ലവ് യു. അവള്‍ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു ലവ് യു ടൂ.തിരിച്ചു റൂമില്‍ എത്തിയപ്പോള്‍ വല്ലാത്ത നഷ്ടബോധം. കുളി എല്ലാം കഴിഞ്ഞു അവളെ വിളിച്ചു. അവള്‍ നല്ല ഉത്സാഹത്തില്‍ ആയിരുന്നു. അടുത്ത ദിവസം നേരത്തെ ഇറങ്ങെണ്ടാതിനാല്‍ കിടന്നോളാന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.

അടുത്ത ദിവസം തലേ ദിവസത്തെ അതെ സമയത്ത് സ്ഥലത്ത് ഞാന്‍ എത്തി. അവളും എത്തി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ശംഖു മുഖത്തേക്ക് തിരിച്ചു. അവിടെ എത്തി കൊറേ ഇരുന്നു. അന്ന് അവള്‍ കൂടുതല്‍ നേരം വെള്ളത്തില്‍ കളിച്ചു. കൊറേ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചു പോന്നു. ഫുഡ്‌ കഴിചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഒരു സിനിമയ്ക്കു പോകാം എന്ന്. ഞാന്‍ ഓക്കേ പറഞ്ഞു. ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു കേറി. നല്ല തിരക്കുണ്ട്‌.. .., ഭാഗ്യത്തിന് എല്ലാം കോളേജ് പിള്ളേര്‍ ആണ്. തേരി മേരി കഹാനി ആണ് ഫിലിം. അവള്‍ എന്റെ തോളില്‍ തല ചായ്ച്ചു ഇരുന്നു. അവളുടെ വലതു കൈ എന്റെ ഇടഹ്ടു കൈക്കുള്ളില്‍ ആയിരുന്നു. ഇടയ്ക്കിടെ ചില വ്യ്കരിക നിമിഷങ്ങള്‍ സിനിമയില്‍ വരുമ്പോള്‍ അവളുടെ കൈ എന്റെ കയ്യിന്മേല്‍ മുറുകും. എന്നോട് ഒന്നുകൂടെ ചേര്‍ന്നിരിക്കും. ബോറിംഗ് സീന്‍ വരുമ്പോള്‍ വെറുതെ എന്റെ കൈ പതിയില്‍ വിരല്‍ കൊണ്ട് ചിത്രം വരക്കും .സിനിമ വിചാരിച്ച പോലെ നന്നായില്ല. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ അവള്‍ക്കു ഒരു കാള്‍. ,അവള്‍ പറയുന്നു ഫിലിം കണ്ടു ഇറങ്ങിയേ ഉള്ളു എന്ന്. അപ്പോള്‍ അവിടുന്ന് എന്തോ ചോദിച്ചു. അവള്‍ മറുപടി പറഞ്ഞു "ആരുടെ കൂടെയന്നോ , എന്റെ ബോയ്‌ ഫ്രണ്ടിന്റെ കൂടെ " എന്ന്. പിന്നെയും എന്തൊകെയോ പറഞ്ഞു അവള്‍ ഫോണ്‍ വച്ചു. എന്നിട്ട് പറഞ്ഞു "എന്റെ ഒരു ഫ്രണ്ട് ഇവിടെ എത്തിയിടുണ്ട്. അപ്പോള്‍ എന്നെ കാണാം എന്ന് പറഞ്ഞിരുന്നു "എന്ന്. ഞാന്‍ ശരി എന്ന് പറഞ്ഞു അവനേം കൂടെ ലഞ്ചിന് വിളിക്കാന്‍ പറഞ്ഞു.

തുടരും .........


ഒരു പ്രണയത്തിന്‍റെ ഓര്‍മയ്ക്ക് [ഭാഗം -2]


അവര്‍ പതിയെ നടന്നു നീങ്ങി. ചുറ്റമ്പലം ചുറ്റി പിന്‍ ഭാഗത്തെത്തിയപ്പോള്‍ അവള്‍ പറഞ്ഞു "ഇതാണ് ഞാന്‍ ഫോണിലൂടെ പറഞ്ഞ സ്ഥലം; ഇവിടെ എന്ത് പ്രാര്‍ത്ഥിച്ചാലും നടക്കും എന്നാണ് വിശ്വാസം. എന്താന്ന് വെച്ചാല്‍ പ്രാര്‍ത്ഥിച്ചു വരൂ" എന്ന്. അവന്‍ അവളെ ഒന്ന് നോക്കി പിന്നെ ഭഗവാനു നേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചു "എനിക്കെന്റെ അമ്മുനെ എത്രയും പെട്ടെന്ന് സ്വന്തം ആവണേ, അവള്‍ എന്നും എന്റെ കൂടെ ഉണ്ടാവണേ, പിന്നെ എല്ലാവര്ക്കും പ്രത്യേകിച്ചും അവളുടെം എന്റെം വീട്ടുകാര്‍ക്കും നല്ലത് വരുത്തണേ" എന്നും പറഞ്ഞു നിറുത്തി. അല്ലാതെ തനിക്കു എന്താ  പറയാന്‍ ഉള്ളെ?  കോവിലിനു മുന്നിലെത്തി, അവള്‍ ചന്ദനം ചാലിച്ച് വച്ചതില്‍ നിന്നും കുറച്ചെടുത്തു അവന്‍റെ നെറ്റിയില്‍ തൊടുവിച്ചു. അവന്‍ ഓര്‍ത്തു തന്‍റെ പെണ്ണിന്റെ ആദ്യത്തെ സമ്മാനം.

അവിടെ ഉള്ള ഒരു കടയില്‍ നിന്നും ഒരു ചരട് വാങ്ങി അവള്‍ അത് പ്രസാദത്തില്‍ തൊട്ടു നനച്ചു പിന്നെ അവന്‍റെ കയ്യില്‍ കെട്ടി കൊടുത്തു. അവളുടെ രണ്ടാമത്തെ സമ്മാനം. അവളുടെ കൈക്ക് നല്ല തണുപ്പുണ്ടായിരുന്നു. വളരെ സൂക്ഷ്മതയോടെ അത് കെട്ടുന്ന അവളോട്‌ അവനൊരു കുസൃതി ചോദ്യം ചോദിയ്ക്കാന്‍ തോന്നി. അവന്‍ അവളെ നോക്കി ചോദിച്ചു "അമ്മു, ഇന്നലെ നീ പറഞ്ഞ ആ മഞ്ഞ ചരട് അങ്ങ് വാങ്ങിയാലോ?" അതുകേട്ട അവള്‍ മുഖമുയര്‍ത്തി എന്നെ അവനെ ഒരു നോട്ടം നോക്കി...ഹോ....ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്ന നോട്ടം. അതില്‍ എല്ലാം അടങ്ങിയിരുന്നു എന്ന് അവനു തോന്നിയത്രേ; അവനോടുള്ള സ്നേഹോം, വിധേയത്തോം, ആരാധനയും, പ്രണയവും, അവന്‍റെ ചോദ്യത്തിനുള്ള ഉത്തരവും, അങ്ങിനെ എല്ലാം എല്ലാം.


അവര്‍ അവിടെ നിന്നും ഇറങ്ങി നടന്നു. ഓട്ടോയില്‍ കയറി അവന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. സ്ത്രീകളെ മുറിയില്‍ അനുവദിക്കാത്തത് കൊണ്ട് അവര്‍ റിസപ്ഷനില്‍ ഇരുന്നു. അവള്‍ക്കു അന്ന് ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്ന കുറച്ചു ജോലികള്‍ അവിടെ ഇരുന്നു ചെയ്തു. പുലര്കാലം ആയതിനാല്‍ നല്ല കൊതുകിന്റെ ശല്യം ഉണ്ടായിരുന്നു. അതവളെ ആലോസരപെടുത്തി കൊണ്ടിരുന്നു. അവന്‍ ജീന്‍സ് ആയതിനാല്‍ അവനൊന്നും പറ്റിയില്ല. പക്ഷെ അവളുടെ മൃദുലമായ കൈ തണ്ടയില്‍ അവയുടെ കടി തിണര്‍ത്തു കിടന്നു. അവനിച്ചിരി വിഷമം തോന്നി. പെട്ടെന്ന് തന്നെ അവളുടെ ജോലി എല്ലാം തീര്‍ത്തു അവര്‍ അവിടെ നിന്നും പോന്നു.


അവന്‍ ഒരു നിമിഷം നിര്‍ത്തി ; എന്നിട്ട് എന്നെ നോക്കി ... പിന്നെ വീണ്ടും ചിന്തയില്‍ മുഴുകി...അവന്‍ അവളുടെ കൂടെയുള്ള ദിനങ്ങളെ കുറിച്ച് ഓര്‍ക്കുകയായിരുന്നു എന്ന് എനിക്ക് തോന്നി. കാരണം വിഷാതമൂകാന്‍ ആയി മാത്രം കാണാറുള്ള അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി മിന്നുന്നത് ഞാന്‍ കണ്ടു-കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി. അവന്‍ തുടര്‍ന്നു അവന്‍റെ വരികളില്‍ ഞാന്‍ അത് വിവരിക്കുന്നു.  “പോരുന്ന വഴിക്ക് മനോഹരമായ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് സമീപം എത്തി. അവിടെ എല്ലാം നല്ല തിരക്കായിരുന്നു. ഓഫീസില്‍ പോവനുല്ലവരുടെം സ്കൂള്‍ കോളേജ് പിള്ളേരുടെ എല്ലാം തിരക്ക്. അവരില്‍ പലരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അമ്മു അതൊന്നും ശ്രദ്ധിച്ചതായി  തോന്നിയില്ല. അവള്‍ വളരെ ഉല്ലാസവതിയായി കാണപെട്ടു. ഒരു ചര്‍ച്ചില്‍ ഞാന്‍ ഇത് വരെ കേറിയിട്ടില്ല എന്നത് അവളെ അധ്ബുധപെടുത്തി. അപ്പോള്‍ തന്നെ അവിടെ കേറാം എന്നായി അവള്‍. ഞാന്‍ പേടിച്ചു. കാരണം ചന്ദനകുറി തൊട്ടു കൊണ്ട് അവിടെ കേറിയാല്‍ ഉണ്ടായേക്കാവുന്ന പ്രശനം ഓര്‍ത്തു ഞാന്‍ . ഞാന്‍ ആദ്യം ആയല്ല പള്ളിയില്‍ പോവുന്നെ, അതുകൊണ്ട് കൂടെ വാ എന്ന് വിളിച്ചു അവള്‍. ഞാന്‍ കൂടെ ചെന്ന്. ഞങ്ങള്‍ അകത്തു കയറി. വരി വരി ആയി ഇട്ടിരിക്കുന്ന ബെഞ്ചില്‍ ഒന്നില്‍ ഞങ്ങള്‍ ഇരുന്നു പ്രാര്‍ത്ഥിച്ചു. "ആദ്യം പള്ളിയില്‍ വരുന്ന ആള്‍ പ്രാര്‍ത്ഥിച്ചത്‌ നടക്കും"  അവള്‍ എന്റെ ചെവിയില്‍ പറഞ്ഞു. ഞാന്‍ നേരത്തെ പറഞ്ഞത് തന്നെ ഇവിടേം പ്രാര്‍ത്ഥിച്ചു. അവള്‍ ഇപ്പൊ വരാം എന്ന് പറഞ്ഞു കന്യ മറിയതിന്റെം മറ്റും അടുത്ത് പ്രര്‍ഹ്ടിക്കാന്‍ ആയി പോയി. അവിടെ നിന്നും മന്ദം മന്ദം അവള്‍ നടന്നു വരുമ്പോള്‍ ഞാന്‍ അവളെ സാകുതം വീക്ഷിക്കുകയായിരുന്നു. അവള്‍ തലയില്‍ ചുരിദാറിന്റെ ഷാള്‍ തട്ടം ആയി ഇട്ടിരുന്നു. അതില്‍ അവള്‍ കൂടുതല്‍ മനോഹരി ആയി കാണപെട്ടു. അവള്‍ മന്ദം മന്ദം എന്റെ ഹൃദയത്തിലെക്കാന് നടന്നു കേറുന്നത് എന്നെനിക്കു തോന്നി പോയി. ഒരു വല്ലാത്ത റൊമാന്റിക്‌ സീന്‍. കുറെ ആഴ്ചകള്‍ക്ക് ശേഷം "തട്ടതിന്‍ മറയത്" എന്നാ സിനിമയിലെ "പയ്യന്നൂര്‍ കോളേജ് വരാന്തയില്‍ " എന്ന് തുടങ്ങുന്ന വരികള്‍ എന്നെ ഇ പള്ളിയിലെ രംഗം ഒര്മിപിച്ചു. അതായിരുന്നു എന്റെ അമ്മു എനിക്ക് തന്ന മൂന്നാമത്തെ സമ്മാനം. എന്റെ ആദ്യ പള്ളിയില്‍ പോക്ക്.


ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി നടന്നു. അവിടെ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചു. ഭക്ഷണം കഴികുന്നതില്‍ വിമുഖ ആയ അവളെ കൊച്ചു കുട്ടികളെ ശാസിക്കും പോലെ ശാസിച്ചാണ് ഞാന്‍ ഒരു വിധം കഴിപിച്ചേ. പിന്നീട് ഞങ്ങള്‍ മ്യുസിയതില്‍ കയറി അവിടെ ഉള്ള പൂന്തോട്ടത്തില്‍ ഉലാത്തി. മഴ ചാറിയിരുന്നതിനാല്‍ മരച്ചില്ലകളില്‍ കാനല്‍ തുള്ളികള്‍ ഉണ്ടായിരുന്നു. അവിടെ നടക്കുന്നതിനിടയില്‍ കൊച്ചു കുട്ടികളെ പോലെ അമ്മു മര ചില്ല വലിച്ചു വിട്ടു. കുറച്ചു തുള്ളികള്‍ എന്റെ മേല്‍ വീണു. ഞങ്ങള്‍ വീണ്ടും നടന്നു ഒരു മരത്തിനു ചുവട്ടിലെ സിമന്റ്‌ തിണ്ണയില്‍ ഇരുന്നു. എനിക്ക്ക് ഫോട്ടോ ഗ്രാഫി എന്നാ കലയെ പറ്റി പറഞ്ഞു തരാന്‍ അവള്‍ സമയം കണ്ടെത്തി. ഒരു വസ്തുവിനെ പല ആങ്കിളില്‍ എടുക്കുന്നതും ആ വസ്തുവിന്റെ ഏറ്റവും മനോഹരമായ ആംഗിള്‍ കണ്ടെത്തുന്നതും ഒക്കെ വിവരിച്ചു തന്നു അവള്‍ .

അപ്പോള്‍ ആണ് ഒരു കൈ നോട്ടക്കാരന്‍ അങ്ങോട്ട്‌ വന്നത്. അയാള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ കൈ നോക്കാന്‍ സമ്മതിച്ചു. അയാള്‍ എന്തൊകെയോ പറഞ്ഞു. അതില്‍ പലതും സത്യങ്ങള്‍ ആയിരുന്നുട്ടോ. അയാള്‍ അവളുടെ കയ്യും നോക്കി പറഞ്ഞു "നല്ല കുട്ടിയാണ് ഇത്. ഇതിന്റെ മനസ്സില്‍ കളങ്കമില്ല. ഇതിനൊരു ജീവിതം കൊടുക്കണം". എന്റെ കണ്ണപ്പോള്‍ അല്പം നിറഞ്ഞിരുന്നു. അതവളും ആയാലും ശ്രദ്ധിച്ചില്ല. കാരണം "എനിക്ക് നിങ്ങളെ പിരിയാന്‍ വയ്യ, നിങ്ങളുടെ സ്നേഹം നഷ്ടപെടുത്താന്‍ വയ്യ" എന്ന് പറഞ്ഞു അവള്‍ കരഞ്ഞ നാള്‍ മുതല്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു ഇവള്‍ എന്റെ ആണെന്ന്, ആര്‍ക്കും ഇവളെ ഞാന്‍ വിട്ടു കൊടുക്കില്ല എന്ന്. അയാള്‍ തുടര്‍ന്നു. നല്ല രാശിയാണ് രണ്ടു പെരുടെതും. ഉടനെ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാവും നിങ്ങള്‍ സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കും" അയാള്‍ പറഞ്ഞു നിറുത്തി. അപ്പോള്‍ ഞാന്‍ പറഞ്ഞു "അങ്ങിനെ ഉണ്ടായാല്‍ ഞങ്ങള്‍ ഇവിടെ വരും ഒരുമിച്ചു. നിങ്ങളെ കാണുകയാണേല്‍ നല്ല ഒരു സമ്മാനവും തരും" എന്ന്.

ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി നടന്നു. പതിനൊന്നു മണിക്ക് മുന്‍പേ അവള്‍ക്കു അവളുടെ ഓഫീസില്‍ എത്തണം ആയിരുന്നു. അവിടെ എത്തിയപ്പോള്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി. രണ്ടു പേര്‍ക്കും പിരിയാന്‍ മടി. ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു. എന്നിട്ട് ചുമരും ചാരി നില്‍ക്കുന്ന അവളുടെ നെറ്റിയില്‍ എന്റെ ചുണ്ട് മുട്ടിച്ചു. എന്റെ ആദ്യ ചുംബനം. അവള്‍ നാണം കൊണ്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. രണ്ടര മണിക്കൂര്‍ കഴിഞ്ഞു കാണാം എന്ന് പറഞ്ഞവള്‍ അകത്തേക്ക് പോയി. 

പിന്നീടുള്ള മണികൂറുകള്‍ കാത്തിരിപ്പിന്റെതയിരുന്നു. ഞാന് അവിടെ ഫസ്റ്റ് ഫ്ലോറില്‍ ഗോവണി  പടിമേല് ഇരുന്നുo അങ്ങോട്ടും ഇങ്ങോട്ടും നടന്നും സമയം കഴിച്ചു കൂട്ടി. 

തുടരും .........


ഒരു പ്രണയത്തിന്‍റെ ഓര്‍മയ്ക്ക് [ഭാഗം -1]


രാഹുല്‍ , എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍.. ആണ്. ഞാന്‍ എന്‍റെ കഴിഞ്ഞ തവണത്തെ ലീവിന് വന്നപ്പോള്‍ അവനെ കാണാന്‍ ബംഗ്ലൂരില്‍ പോയിരുന്നു. ബംഗ്ലൂര്‍ സെന്‍ട്രലില്‍ ഉള്ള ഒരു കഫെയില്‍ ഇരുന്നു ഞങ്ങള്‍ സംസാരിക്കുകയായിരുന്നു. അവനെ ഞാന്‍ ശ്രദ്ധിച്ചു. അവന്‍ ആകെ വിഷാതന്‍ ആയിരുന്നു. ഞാന്‍ അവനോടു കാര്യം ചോദിച്ചു. അവന്‍ ഒഴിഞ്ഞു മാറി. നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി അവന്‍റെ കഥ. ഞങ്ങള്ക് ചുറ്റും ഷോപ്പിംഗ്‌ മാളില്‍ നല്ല തിരക്കായിരുന്നു. വലെന്റൈന്‍സ്‌ ഡേ ആഘോഷിക്കനുള്ളവരുടെ തിരക്ക്. സന്തോഷവും ബഹളവും ചുറ്റും. പക്ഷെ അവന്‍ പറഞ്ഞ കഥ...എന്‍റെ കണ്ണ് നിറച്ച കഥ...ഞാന്‍ അത് അവന്‍റെ തന്നെ വാക്കുകളില്‍ നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. അവന്‍ പറഞ്ഞു തുടങ്ങി,,,

രാത്രി ഒമ്പത് മണി. ഞാന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തു വന്നു. കുറച്ചു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഓട്ടോയില്‍ കയറി പാളയത്തെ ഒരുവിധം തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറി എടുത്തു. മുറിയില്‍ കയറി ബാഗ്‌ എല്ലാം അടുക്കി വച്ച് കുളിക്കാന്‍ കയറി. കുളി കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്‌ തോന്നി. താഴെ പോയി കഴിച്ചു വന്നു.
എന്നിട്ടവളെ ഫോണില്‍ വിളിച്ചു. ഓ!! പറയാന്‍ മറന്നു. "അവള്‍ " എന്ന് വച്ചാല്‍ എന്റെ പ്രിയപ്പെട്ടവള്‍ . എന്റെ അമ്മു. എന്നെ കാണാന്‍ വേണ്ടി മാത്രം മുംബയില്‍ നിന്നും മുംബയില്‍ നിന്നും ഒരു പ്രശസ്ത ചാനലില്‍ കിട്ടിയ ഇന്റെര്ന്‍ ഷിപ്‌ അവസരം വേണ്ടാന്ന് വച്ച് വിമാനം കയറി കേരളത്തിലേക്ക് വന്നവള്‍ .എന്നെ കാണുന്നതിനു  വേണ്ടിയും എന്നോടൊപ്പം
സമയം ചിലവഴിക്കുന്നതിന് വേണ്ടിയും തിരുവനന്തപുരത്ത് ഒരു ചാനലില്‍ അവള്‍ ജോയിന്‍ ചെയ്തു.

ഞാന്‍ വിളിച്ചപ്പോള്‍ തന്നെ സമയം പത്തര കഴിഞ്ഞിരുന്നു. അത്ര വൈകിയിരുന്നു  എങ്കിലും രണ്ടു പേര്‍ക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. നാളെ രാവിലെ ആദ്യമായി കാണുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. സംസാരത്തിനിടയില്‍ ആ ടെന്‍ഷന്‍ അവള്‍ മറച്ചു വെച്ചില്ല. നാളെ കണ്ടാല്‍ എന്താവും അവസ്ഥ എന്നാ അവളുടെ പേടിക്ക്‌ ഞാന്‍ ഇപ്രകാരം മറുപടി കൊടുത്തു. "അമ്മു, ഞാന്‍ നിന്റെ മനസിനേം നിന്റെ നന്മയെയും ആണ് സ്നേഹിച്ചേ. അത് കൊണ്ട് ഒരു പേടിയും വേണ്ട. ഞാന്‍ അല്ലെ പേടികണ്ടേ. ആ എനിക്ക് പേടിയില്ല കാരണം ഞാന്‍ എന്റെയും നിന്റെയും സ്നേഹത്തില്‍ വിശ്വസിക്കുന്നു" എന്ന്.

ഞങ്ങള്‍ മ്യുസിയം ജങ്ക്ഷനില്‍ വച്ച് കാണാം എന്നാ പ്ലാന്‍ ചെയ്തിരുന്നെ. പക്ഷെ എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വികാരാധീന ആയി അവള്‍ പറഞ്ഞു "രാഹുല്‍ , നമ്മുക്ക് ഹനുമാന്‍ കോവിലില്‍ വച്ച് കാണാം. അപ്പോള്‍ ഒരു മഞ്ഞ ചരട് വേണേല്‍ എന്റെ കഴുത്തില്‍ ചാര്തുമോ? ഞാന്‍ ആഗ്രഹിക്കുന്നു അങ്ങിനെ" എന്ന്. ഞാനും ആകെ വല്ലാണ്ടായി.കാരണം ഞാനും അവളുടെ അതെ അവസ്ഥയില്‍ തന്നെ ആയിരുന്നു. ആ നിമിഷം അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നേല്‍ കെട്ടി പിടിച്ചോരായിരം മുത്തം നല്‍കിയേനെ ഞാന്‍ അവള്‍ക്കു. എങ്കിലും സംയമനം പാലിച്ചു ഞാന്‍ പറഞ്ഞു "അമ്മു, നമ്മുടെ പാരെന്റ്സ് വഴി മുന്നോട്ടു പോവാം എന്നല്ലേ നമ്മള്‍ തീരുമാനിചിരിക്കുന്നെ; അതുകൊണ്ട് നമ്മള്‍ അങ്ങിനെ ചെയ്താല്‍ അവരോടുള്ള അപരാധം ആവില്ലേ? അതിലുപരി എന്നേക്കാള്‍ നിനകതു ദോഷം ചെയ്യും. ഇക്കാര്യങ്ങള്‍ ഒക്കെ നമ്മുക്ക് പിന്നെ തീരുമാനിക്കാം. ഇപ്പോള്‍ എന്റെ കുട്ടി സുഗമായി സ്വസ്ഥമായി ഉറങ്ങു". ശരി എന്ന് പറഞ്ഞവള്‍ ഫോണ്‍ വച്ചു.

എപ്പോഴോ ഞാന്‍ ഉറങ്ങി പോയി. രാവിലെ അലാറം വച്ചു എണീറ്റ് കുളിച്ചു വസ്ത്രം എല്ലാം മാറി ഹനുമാന്‍ കോവിലിലേക്ക് തിരിച്ചു. അഞ്ചു അന്‍പത്തി അഞ്ചിനു വിടെ എത്തി. പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ ആയിരുന്നു. അവളെ വിളിച്ചപ്പോള്‍ വന്നു കൊണ്ടിരികുകയാണ് എന്ന് പറഞ്ഞു. ഞാന്‍ അക്ഷമന്‍ ആയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. പെട്ടെന്നവള്‍ ദൂരെ നടന്നു വരുന്നതായി കാണപെട്ടു. എനിക്കേറ്റവും ഇഷ്ടമുള്ള അവളുടെ വെള്ളയും നീലയും നിറമുള്ള ചുരിദാര്‍ ഇട്ടു കൊണ്ടാണ് അവള്‍ വന്നെ. എന്നെ കണ്ടതും അവളുടെ മിഴികള്‍ സ്വന്തം കാല്‍ കീഴിലെക്കായി. കവിളുകള്‍ അരുണിമ യാര്‍ന്നു. അവള്‍ മന്ദം മന്ദം എന്റെ അടുത്ത് എത്തി. അവളുടെ മുടി ഇഴകളെ തഴുകി കടന്നു വന്ന കാറ്റിനു വല്ലാത്തൊരു സുഗന്ദം. ഞാന്‍ മതി മറന്നു നില്കുകയായിരുന്നു. 

അവന്‍ ഇത് എന്നോട് പറയുമ്പോള്‍ അവന്‍റെ വികാര തീവ്രത എനികരിയന്‍ പറ്റി. അവളെ കുറിച്ച് പറയുമ്പോള്‍ അവനു നൂറു നാക്കായിരുന്നു. അവളെ കുറിച്ച് അവന്‍ പറഞ്ഞ വാക്കുകള്‍ “അവളുടെ കണ്ണുകള്‍ .... ഹോ .... അതിശയോക്തിക്കു വേണ്ടി പറയുന്നതല്ല....ശരിക്കും പിടക്കുന്ന മീന്‍ പോലിരുന്നു. ചാട്ടുളി പായുന്ന പോലെ ആ കൃഷ്ണമണികള്‍ അനങ്ങിയപ്പോള്‍ എന്റെ ഹൃദയത്തില്‍ ആണ് അത് കൊളുത്തി വലിക്കുന്നത് എന്ന് തോന്നിപ്പോയി.അവള്‍ എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. എനിക്കപ്പോള്‍ അവളോട്‌ പറയണം എന്ന് തോന്നി "അമ്മു, നീ ചിരിക്കുന്നു; പക്ഷെ നിന്റെ കണ്ണുകള്‍ എന്റെ ശ്വാസ ഗതി പോലും പിടിച്ചു വച്ചിരിക്കുന്നു" എന്ന്. അവന്‍ ഒന്നും പറഞ്ഞില്ല പകരം ഒരു നിശ്വാസം ഉതിര്‍ത്തു.

അവന്‍ തുടര്‍ന്നു . "ഞങ്ങള്‍ രണ്ടു പേരും ചെരിപ്പൂരി വച്ചു അമ്പലത്തിനുള്ളില്‍ കടന്നു. അവിടെ തൊഴാന്‍ വന്ന മുതിര്‍ന്ന സ്ത്രീകള്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് സ്വകാര്യം ആയി ഒരഹങ്കാരം തോന്നി. ബാഗ്‌ വെക്കാനുള്ള സ്ഥലം എവിടെ ആണ് എന്നവള്‍ അന്വേഷിച്ചു. അത് അവിടെ വച്ചു ഞങ്ങള്‍ ഉള്ളില്‍ കയറി. പ്രാര്‍ത്ഥിക്കാന്‍ ശ്രീ കോവിലിനു മുന്നില്‍ കൂപ്പു കയ്യോടെ നിന്നു. ഞാന്‍ അവളെ ഒളി കണ്ണിട്ടു നോക്കി. അവള്‍ കണ്ണടച്ച് എന്റെ ഇടതു ഭാഗത്ത്‌ എന്റെ വധുവിനെ പോലെ നില്‍ക്കുകയാണ്. ആ നിമിഷം ഒരു മഞ്ഞ ചരടില്‍ അവളെ സ്വന്തം ആക്കിയാലോ എന്ന് തോന്നി പോയി എനിക്ക്." 

തുടരും .........


Sunday, September 16, 2012

ഓര്‍മയിലെ അമ്മുവിന് [ഭാഗം - 2]



അമ്മു ,

നിന്നെ  കാണാന്‍  വല്ലാതെ  ആഗ്രഹം  തോനുന്നു….നിമിഷങ്ങള്‍കെല്ലാം മണികൂരുകളുടെ ദായിര്ഖ്യം…ഓരോ  നിമിഷത്തിലും  നിന്‍റെ കണ്ണുകളിലെ  കുസൃതി , ചുണ്ടുകളിലൂരാരുള്ള ആ  പുഞ്ചിരി , നെറ്റിയിലേക്ക്  വീണു  കിടക്കുന്ന   മുടിയിഴകള്‍ , കുട്ടിത്തം  കലര്‍ന്നിരുന്ന  നിന്‍റെ  സംസാരം,  എല്ലാം  എന്‍റെ  ഓര്‍മയില്‍  കടന്ന്നു  വരുന്നു …ഈ  വിരഹം  അസഹനീയം  എന്ന്  ഞാന്‍  തിരിച്ചറിയുന്നു …കേള്‍ക്കുന്ന  പാട്ടുകളില്‍  ഓരോന്നും നിന്നെ കുറിച്ചുള്ളതാണ്  എന്ന്  തോന്നുന്നു.... കാണുന്ന  കാഴ്ചകളോ, അതിഇലും നിന്നെ  അല്ലാതെ  മറ്റൊന്നും  ഞാന്‍ കാണുന്നില്ല... നിന്‍റെ  ഒരു  വാക്ക്  കേള്‍ക്കാന്‍  ഞാന്‍  ഒരുപാട്  കൊതിച്ചു …എന്നാല്‍  നീയോ,  യാത്ര  പറഞ്ഞു  പോയതോടെ  എല്ലാം  മറന്നുവോ? ഞാന്‍  എന്‍റെ  ജീവിതത്തില്‍  കേട്ടിട്ടുള്ള  നുണകളില്‍  എനിക്ക്  ഏറ്റവും ഇഷ്ടപെട്ടത് "ഐ ലവ് യൂ" ആണ് എന്ന്  പറഞ്ഞതിന്  എന്നെ  ശാസിച്ചവള്‍ നീ, അതിനു  ഒരു  ദിനം മുഴുവന്‍  പിണങ്ങിയിരുന്നവളും നീ, ആ  നീ  ഇപ്പോള്‍  ആ  ഒരു  വാക്യം  സത്യം ആയിരുന്നു  എന്ന്  തെളിയിക്കുകയാണോ  നിന്‍റെ  ദീര്‍ഘ  മൌനത്തിലൂടെ?
                നിന്നെ  ഞാന്‍  ഒരിക്കലും  കുററപെടുത്തി ല്ല... കാരണം  നിന്നെ  എന്നിലെക്കടുപിച്ചത്  എന്‍റെ  തകര്‍ന്ന  പ്രണയ  കഥ ആയിരുന്നു...ഒരു  ദീര്‍ഘ  പ്രണയ  തകര്‍ച്ചക്ക്  ശേഷം  ഇനി  ഒന്ന്  കൂടി  വയ്യ  എന്ന്  കരുതി  തകര്നിരുന്ന  എന്നെ  വീണ്ടും  ആ  ദിവ്യമായ  വികാരത്തിലേക്ക് വലിച്ചടുപിച്ചത് നിന്‍റെ  കണ്ണുകളിലെ  ആ  കുസൃതി ആയിരുന്നു..നിന്‍റെ  ആ  മനോഹരമായ പുഞ്ചിരി  ആയിരുന്നു ..അത്  കാന്നാതിരിക്കാന്‍  ശ്രമികാതിരുന്നത്  എന്‍റെ  തെറ്റ്….. ഒരുപടകലാന്‍  ശ്രമിച്ച  എന്നെ  നീ  സ്നേഹം  കൊണ്ടും  വിദൂഒര  സാമീപ്യം  കൊണ്ടും  അടുപിക്കാന്‍  ശ്രമിച്ചപോള്‍  അതില്‍  നിന്നും  ശക്തിയുക്തം  ഓടി  രക്ഷപെടാതിരുന്നതും  എന്‍റെ  തെറ്റ്... ഒടുവില്‍  സ്വദവേ  ദുര്‍ബലന്‍  ആയ  ഞാന്‍  വീണ്ടും  പ്രണയത്തിലായി …. അതും  എന്‍റെ  തെറ്റ് …സംഭവിച്ച  തെറ്റുകളില്‍  നിന്നെല്ലാം  ഒരു  പാഠവും പഠികാതെ  വീണ്ടും  തെറ്റുകളില്‍  എത്തി  ചേര്‍ന്നതും എന്‍റെ  തെറ്റ് …നീ  എന്നെ   പ്രണയത്തിന്ടെ  അത്യുന്നതിയില്‍  എത്തിച്ചു …ഒരു  നിമിഷം  പോലും  നിന്നെ  പിരിയാനാവാത്ത വിധം ആ  ബന്ധം വളര്‍ന്നു..അങ്ങിനെ  വളരാന്‍  കാരണവും  എന്‍റെ  തെറ്റ് …ഇതിലെല്ലാം  ഉപരി  ദന്ത  ഗോപുരതിലിരികുന്ന നിന്നെ, തോളില്‍  മാറാപ് മാത്രം ഉള്ള  ഞാന്‍  സ്നേഹിച്ചു …അത്  ഒരിക്കലും  മാപ്പ്  കൊടുക്കാന്‍  പറ്റാത്ത തെറ്റ് ….രാജകുമാരിയായവളെ വെറും ഒരു പ്രജ പ്രണയിക്കാന്‍ പാടില്ല  എന്ന അലിഖിത നിയമം കാറ്റില്‍  പറത്തിയത് അതിലും  വലിയ  തെറ്റ് …ഇപ്പോള്‍  അതെല്ലാം  എന്‍റെ തെറ്റായിരുന്നു  എന്ന്  നിനക്കും  തോന്നുന്നുവോ?

                ഇത്രയും  തെറ്റ്  ചെയ്തിട്ടും  നിന്‍റെ ഒരു  വാക്ക് കേള്‍ക്കാനായ് വീണ്ടും  കാത്തിരുന്നത്  എന്‍റെ വേറെ  ഒരു തെറ്റ്.എല്ലാ തെറ്റുകളും  ഞാന്‍  എല്കുന്നു  എന്‍റെ  പ്രിയപെട്ടവളെ …ഈ  തെടുകളെല്ലാം  ഒരു  വേദനയായി  എന്‍റെ  ഉള്ളില്‍  പടരട്ടെ …മരണം  ആ വേദനക്ക്  ഒരു  പരിഹാരം  ആകുമോ ? ഞാന്‍ ആശിക്കുന്നു എന്‍റെ സ്ഥിരബുദ്ധി  ഇല്ലത്തായിരുന്നെങ്കില്‍ … നീയല്ലാതെ  മറ്റൊന്നും  എന്‍റെ  മനസ്സില്‍  വരാത്ത  വിധം എന്‍റെ  ഓര്‍മ ശക്തി  നശിചിരുന്നെന്ക്കില്‍ ….നീ  ഒന്നുമറിയാതെ   ജീവിക്കുക ..സസന്തോഷം …ജീവിതത്തിലെ  എല്ലാ സുഗങ്ങളും നേരുന്നു  നിനക്ക്  ഞാന്‍ …എന്‍റെ  ഓര്‍മയുടെ  തുള്ളി  പോലും  നിന്‍റെ  മനസ്സില്‍  മഴയായി  പെയ്യാതിരിക്കട്ടെ …..

നിന്‍റെ ..

നിന്‍റെ  മാത്രം …

എ. ജെ.

ഓര്‍മയിലെ അമ്മുവിന് [ഭാഗം - 1]



ഹായ് എന്‍റെ അമ്മു,
നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..വല്ലാത്ത ഒരു ശൂന്യത....ഇവിടെ ഇങനെ ഇരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഓരോന്നായി എന്‍റെ ഉള്ളില്‍ നിറയുകയാണ്.... നമ്മള്‍  സംസാരിച്ച  നിമിഷങ്ങള്‍....ഒന്നിച്ചു  കഴിഞ്ഞ  നാളുകള്‍...എല്ലാം  ഇങ്ങനെ  മനസ്സില്‍  തള്ളി  കേറി  വരുവാ...നീ  കൂടെ  ഉണ്ടായിരുന്ന  ഓരോ  നിമിഷവും  എത്ര  മനോഹരം  ആയിരുന്നു.......എത്ര  വിലയുള്ളതായിരുന്നു  എന്ന് ഞാന്‍ ഓര്‍ക്കുന്നു  എന്‍റെ പ്രിയപെട്ടവളെ ... നീ  എനിക്കെത്ര വിലപെട്ടതാണ്  എന്ന്  ഞാന്‍  അറിയുന്നു....നിനക്ക്  വേണ്ടിയാണു  എന്‍റെ ഹൃദയം  പോലും  തുടിചിരുന്നത്  എന്ന്  ഞാന്‍  മനസിലാക്കുന്നു ... അങ്ങിനെയുള്ള  നീ  പെട്ടെന്നൊരുനാള്‍  വളരെ  അകലേക്ക്‌  പോവുമ്പോള്‍  എന്‍റെ നിമിഷങ്ങള്‍  ഓരോന്നും നിശ്ചാമാവുന്നു......ശ്വാസം  പോലും  എന്‍റെ സ്വന്തം അല്ലായിരുന്നു  എന്ന്  ഞാന്‍  അറിയുന്നു...നിന്റെ  ആ  ഭംഗിയുള്ള  കണ്ണുകളിലെ  കുസൃതി...മൂക്കില്‍  മൂക്കുകുത്തി  ഇടുമ്പോഴുള്ള മനോഹാരിത ...നിന്റെ  സംസാരത്തിലെ  അപൂര്‍വ ചാരുത...അതൊന്നും കണ്ണില്‍  നിന്നും  പോവുന്നെ  ഇല്ല.....നീ  ഒരു  നേരം  മിണ്ടാതിരിക്കുമ്പോള്‍.... ഒന്ന്  പിണങ്ങുമ്പോള്‍...  ഹൃദയതിനു വല്ലാത്ത  വേദനയാണ്.   ...ഒന്നിന്  വേണ്ടിയും  കരയില്ല , ഒന്നിന്  മുന്നിലും  തല  കുനിക്കില്ല   എന്നഹന്ക്കരിച്ചിരുന്ന എന്‍റെ മനസ്  എത്ര  പെട്ടെന്നാണ്  നിന്റെ  നിയന്ത്രണത്തില്‍  ആയതു...എനിക്കറിയില്ല ....നിന്റെ  മൌനം എന്നെ  കരയിപ്പിച്ചു ..എന്‍റെ കണ്ണ്  നീരിലൂടെ  ഞാന്‍  നിന്നെ  പ്രണയിക്കുകയായിരുന്നു ...എന്‍റെ  പ്രണയത്തിന്‍റെ അര്‍ച്ചന  പൂക്കള്‍  ആയിരുന്നു  ആ  കന്നുനീര്തുള്ളികള്‍...ഇപ്പോള്‍ ഈ  നിമിഷത്തില്‍  നീ  കൂടെ  ഇല്ല  എന്ന  ചിന്ത മനസിനെ  വല്ലാതെ വേദനിപിക്കുന്നു... എന്ക്കിലും ആ  വേദനക്ക്  ഒരു  സുഖം  ഉണ്ട്  എന്ന്  ഞാന്‍  തിരിച്ചറിയുന്നു ...നീ  യാത്ര  പറയുമ്പോള്‍  നിന്‍റെ വാക്കുകളില്‍  കണ്ട  ആ  വിഷാദം.....പ്രിയമായതെന്തോ  നഷ്ടപെടുന്ന  പോലെ  ദ്യോതിപിക്കുന്ന ആ  ശബ്ദ  പതര്‍ച്ച ....അത്  എന്നില്‍  ഒരു  കുളിരാവുന്നു  ഓമലെ ....ഞാന്‍  നിനക്കത്രയും പ്രിയപെട്ടവന്‍ ആണ് എന്നറിയുന്നതില്‍  ഞാന്‍  സ്വകാര്യമായി  അഹങ്കകരികുന്നു.....എന്‍റെ  ശ്വാസ  ഗതി  പോലും  നിന്‍റെ  നിയന്ത്രനടിലായി എന്നതില്‍  ഞാന്‍  ആഹ്ലാദിക്കുന്നു.....എന്നും  നിനകായ്  ഒരുപിടി  വാക്കുകള്‍  അര്‍പിക്കാനായി ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും .....ഞാന്‍  ആഗ്രഹിപൂ  ആ  മിഴിനീര്‍  പൂക്കള്‍   ആരാലും  ചവിട്ടി  മെതിക്കപെടതിരുന്നെന്ക്കില്‍  എന്ന് ...അതൊരിക്കലും  വാടതിരുന്നെന്ക്കില്‍ എന്ന് ...

നിന്‍റെ മാത്രം 

എ. ജെ.  


  


Wednesday, May 9, 2012

ഇന്ന്

ഇന്നിപ്പോള്‍ മനസ്സ് കലുഷിതമാണ്‌ .... രണ്ടു നാള്‍ ആയി പ്രിയപെട്ടവരുടെ ഒരു വിവരവും ചോദികാതെ അറിയാതെ ഞാന്‍ വേവുന്നു .... ഘടികാരത്തിലെ സൂചി ഓരോ തവണ നീങ്ങുമ്പോഴും മനസ്സില്‍ ഓരോ സൂചി കുത്തുന്ന വേദന ...... കുറെ കറങ്ങി ലക്ഷ്യ ബോധം ഇല്ലാതെ .... എന്നിട്ടും സ്വസ്ഥത ലഭിക്കുന്നില്ല .... ഞാന്‍ ഒരു തടവറയില്‍ ആണോ ? അതോ മനസിന്റെ തോന്നലോ ? എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്ത അവസ്ഥ .... ഞാന്‍ എന്തെ ഇങ്ങനെ ? ജീവിതം ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമ പോലെ ആയിരിക്കുന്നു .... നിറം മങ്ങിയ ഓര്‍മകളുടെ വെറുമൊരു പ്രതിഫലനം ആയിരിക്കുന്നു ഇന്നത്‌ .... എല്ലാം ഉണ്ടായിട്ടും ഒന്ന് മാത്രം താല്‍കാലികമായി ഇല്ലാതാവുമ്പോള്‍ മനസെത്ര വേദനിക്കുന്നു ... അതെ സമയം ഒന്നുമില്ലതിരുന്നിട്ടും ആ ഒന്ന് മാത്രം ഉണ്ടാവുമ്പോള്‍ മനസെത്ര ആഹ്ലാദ ചിത്തം ആയിരുന്നു ...... എന്റെ യുക്തി ബോധത്തിനപ്പുറം ആണ് കാര്യങ്ങള്‍ ..... എല്ലാം ശരി ആവുമായിരിക്കും .....

Monday, March 5, 2012

ഒരു സായം സന്ധ്യയില്‍




Part-1

നല്ലൊരു സായാഹ്നം .ഞാനും ലക്ഷ്മിയും കൂടി ഫോര്‍ട്ട്‌ കൊച്ചിയിലെ തീരത്ത് ഒരു കൊട്ടെജു വാടകയ്ക്ക് എടുത്തിരുന്നു . മനോഹരമായ കാഴ്ചകള്‍ . ദൂരെ കടലില്‍ മീന്‍ പിടുത്തകാരുടെ ബോട്ടുകള്‍ ചുറ്റി തിരിയുന്നു . അസ്തമയ സൂര്യന്‍ അണയാന്‍ പോവുന്ന വിളക്ക് പോലെ ഉജ്ജ്വല ശോഭയോടെ ചക്രവാളത്തില്‍ മുത്തമിടാന്‍ പോവുന്നു . കൂടണയാന്‍ വെമ്പല്‍ കൊണ്ട് പറക്കുന്ന പറവകള്‍ സൂര്യ വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നല്ല കാഴച്ചയായി. ഞാനും ലക്ഷ്മിയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു .  

 ഓ ഞാന്‍ പരിചയപെടുത്താന്‍ മറന്നു .....  എന്റെ കൂട്ടുകാരി ....ജെ എന്‍ യു വില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു .ഒരു വര്ഷം . അന്ന്  അവള്‍ എന്‍റെ കൂടുകാരി മാത്രം ആയിരുന്നില്ല. ഞാന്‍ പാര്‍ട്ട്‌ ടൈം ആയി ക്ലാസ്സ്‌ എടുക്കാന്‍ പോയിരുന്ന കോളേജിലെ സഹപ്രവര്‍ത്തക ...പിന്നെ എന്നെ പോലെ അല്ലറ ചില്ലറ എഴുത്തുകുത്തുകള്‍ ഒക്കെ നടത്തുന്ന ഒരു എഴുത്തുകാരി ഒക്കെ ആയിരുന്നു ലക്ഷ്മി .....

          സാധാരണ എഴുത്തുകാരി എന്നൊക്കെ പറഞ്ഞാല്‍ നമ്മുക്കൊരു മുന്‍ ധാരണയുണ്ട് ...കുര്‍തിയും കട്ടി ഫ്രെയിം ഉള്ള കണ്ണടയും ചുമലില്‍ ഒരു സഞ്ചിയും ...എന്നാല്‍ ലക്ഷ്മി അങ്ങിനെ ഒന്നുമല്ലാട്ടോ ....അവള്‍ തികച്ചും മോഡേണ്‍ ആണ് .ഞാന്‍ പഠിപ്പെല്ലാം കഴിഞ്ഞു പോന്നു എങ്കിലും അവളുമായുള്ള ചങ്ങാത്തം വിട്ടിരുന്നില്ല .അവളാണേല്‍ അച്ഛന്റേം അമ്മേടേം വാക്ക് വക വെക്കാതെ കറക്കം ആണ് .എഴുത്ത് അന്വേഷണം യാത്ര എന്നൊക്കെ പറഞ്ഞു . എന്തായാലും ഇത്തവണത്തെ യാത്ര നാട്ടിലേക്കാണ്‌ എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി . ഒരുപാടു നാളുകള്‍ക് ശേഷം കാണുകയല്ലേ ...എന്നാലും അതില്‍ ഇത്ര സന്തോഷിക്കാന്‍ എന്തിരിക്കുന്നു എന്ന് അത്ഭുതപെടുകയും ചെയ്തു . കാരണം, പ്രണയം- ഹേയ്- അങ്ങിനെ  ഒന്നും തോന്നിയിട്ടില്ല അവളോട്‌ ഇതുവരെ . എന്നാലും എന്തോ ഒരു സന്തോഷം .

അങ്ങിനെ അവള്‍ വരുമ്പോഴും അറിയില്ലാരുന്നു ഇങ്ങനെ ഒരു യാത്രയെ പറ്റി . അവള്‍ അവളുടെ തറവാട്ടില്‍ വന്നു നില്കും . പിന്നെ പോവുന്നതിന്റെ തൊട്ടു മുന്‍പ് എന്‍റെ വീട്ടിലോ അല്ലേല്‍ ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിലോ വരും ;പോവും . ഇത്രയേ വിചാരിച്ചിരുന്നുള്ളൂ . പക്ഷെ അവള്‍ എന്‍റെ ഫ്ലാറ്റില്‍ എത്തി എന്നെ വിളിച്ചപോള്‍ ആണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത് . മനസ്സില്‍ സന്തോഷം തോന്നി . ഉടനെ റൂമില്‍ എത്തി . നോക്കുമ്പോള്‍ സാരി ഒക്കെ ചുറ്റി ഒരു തനി നാടന്‍ പെണ്ണായി അവള്‍ വാതില്‍ക്കല്‍ ..... ഹോ ശരിക്കും കെട്ടി പിടിച്ചൊരു മുത്തം കൊടുക്കാന്‍ തോന്നി. വാതില്‍ തുറന്നു അകത്തു കേറി ;അവള്‍ക്കു കുടിക്കാന്‍ കൂള്‍ ഡ്രിങ്ക്സ് കൊടുത്തു . കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു . പിന്നെ ഞാന്‍ കുളിക്കാന്‍ കയറി. അവള്‍ എന്നത്തേയും പോലെ റൂം അടുക്കാനും മറ്റും .

തിരിച്ചു വന്നപ്പോള്‍ അവളുടെ ശകാരം . "നീ ആ പഴയ JNU സ്ടുടെനറ്റ്‌ തന്ന ഇപ്പോഴും . ഒരു അടുക്കും ചിട്ടേം വന്നിട്ടില്ല ലൈഫില്‍ ഇതുവരേം" . ഞാന്‍ അവളെ നോക്കി . ഒരു തികഞ്ഞ വീടുകാരിയുടെ ഭാവപകര്‍ച്ച ഉണ്ടായിരുന്നു അവളതു പറയുമ്പോള്‍ . എനിക്ക് ചിരി വന്നു . എന്‍റെ മുഖ ഭാവം കണ്ടിട്ടാവണം അവളും ചിരിച്ചു. "അപ്പോള്‍ രാത്രി എന്താ പ്ലാന്‍ "
ഞാന്‍ അവളോട്‌ ഒരു കുസൃതി ചോദ്യം ചോദിച്ചു . അവള്‍ എന്നെ നോക്കി എന്നിട്ട് പറഞ്ഞു "എന്തോന്ന് പ്ലാന്‍ ...ഞാനും നീയും ഒക്കെ ഓരോന്ന് പ്ലാന്‍ ചെയ്താണോ കാര്യങ്ങള്‍ ചെയ്യുന്നേ ?? വരുന്ന പോലെ അങ്ങ് വരും ...അത്ര തന്നെ ..".

അതാണ് എന്‍റെ ലക്ഷ്മി ...ഹോ ക്ഷമിക്കണം അറിയാതെ "എന്‍റെ ലക്ഷ്മി " എന്ന് പറഞ്ഞു പോയി .
അല്ല ഇനി ഇപ്പോള്‍ അങ്ങിനെ പറഞ്ഞാലും കുഴപമില്ല. കാരണം കാര്യങ്ങള്‍ നിങ്ങള്ക് വഴിയെ വ്യക്തമാവും .

എന്തായാലും ഞാന്‍ പറഞ്ഞു, " ഇവിടെ അടുത്തൊരു ലേഡീസ് ഹോസ്റ്റല്‍ ഉണ്ട് നിനക്ക് വേണേല്‍ അവിടെ ഒരു റൂം ബുക്ക്‌ ചെയ്യാം . എത്ര നാള്‍ ഉണ്ടാവും ഇവിടെ ? അല്ലേല്‍ എന്‍റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ . എന്ത് പറയുന്നു "

അവള്‍ എന്നെ തുറിച്ചു ഒരു നോട്ടം നോക്കി . എന്നിട്ട് പറഞ്ഞു "നിനക്ക് ഞാന്‍ ഇവിടെ താമസിക്കുന്നത് ഇഷ്ടമല്ലേല്‍ അത് പറഞ്ഞ മതി . ഞാന്‍ പൊയ്കോളാം. എനിക്ക് വേണ്ടി വേറെ സ്ഥലം അന്വേഷിച്ചു ബുദ്ധി മുട്ടണം  എന്നില്ല . നിനകരിയോ അവിടെ ഇരുന്നു ബോറടിച്ചപോള്‍ നിന്റെ കൂടെ കുറച്ചു നാള്‍ തങ്ങാം കുറച്ചു സമയം ചിലവഴിക്കാം എന്ന് കരുതിയ ഈ യാത്ര തന്നെ . എന്നിട്ട് നീ ഇപ്പോള്‍ ഇങ്ങനെ.... ".

ഞാന്‍ ആകെ വല്ലാണ്ടായി . അവളുടെ അടുത്ത് ചെന്ന് എന്നിട്ട് പറഞ്ഞു . "ഓക്കേ . എനിക്ക് പ്രോബ്ലം ഒന്നുമില്ല . പക്ഷെ ആളുകള്‍ എന്ത് കരുതും . ഇത് ഡല്‍ഹി അല്ല . കേരളം ആണ് . അതോണ്ടാ പറഞ്ഞെ . നിനക്ക് പ്രശ്നമില്ലേല്‍ എനികെന്തോന്നു പ്രശ്നം . നീ ഇവിടെ തന്നെ നിന്നോളൂ."

അത് കേട്ടതും അവളുടെ സന്തോഷം ഒന്ന് കാണേണ്ടത് ആയിരുന്നു . അവള്‍ പറഞ്ഞു "അപ്പോള്‍ എനിക്ക് കുറെ പ്ലാന്‍സ് ഉണ്ട്. നമ്മള്‍ ഓരോന്നായി സാധിക്കുന്നു . ഓക്കേ? " . ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഓക്കേ ". ഞങ്ങളുടെ സംസാരം അങ്ങിനെ നീണ്ടു നീണ്ടു പോയി . അപ്പോള്‍ ആണ് അവള്‍ ഈ ആശയം എന്നോട് പറഞ്ഞത്. "നമ്മുക്ക് എവിടെക്കെങ്കിലും ഒരു യാത്ര പോവാം . കുറച്ചു നാള്‍ ഒന്നിച്ചു എന്ജോയ്‌ ചെയ്യാം ". ഞാന്‍ ആദ്യം ഒന്ന് മടിച്ചു പിന്നെ സമ്മതിച്ചു. അവളുടെ സന്തോഷം ആണല്ലോ ഇപ്പോള്‍ എന്റെയും സന്തോഷം.

“അച്ചു !! കുഞ്ഞു കരയുന്നു . ഒന്നെടുതെക്കണേ . ഞാന്‍ തല തുവര്തിയെച്ചു വരാം”. കുളിമുറിയില്‍ നിന്നും ലക്ഷ്മിയുടെ ശബ്ദം ആണ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത് .  കാലത്തിന്റെ പ്രവാഹത്തില്‍ ഓര്മ പുസ്തകത്തിലെ ഏടുകളില്‍ മഷി പുരണ്ടിരിക്കുന്നു . പലതും അവ്യക്തങ്ങള്‍ ആണെങ്കിലും മായാതെ നില്‍കുന്ന ചില ചിത്രങ്ങള്‍ ഞാന്‍ ഒര്കുകയായിരുന്നു എന്ന് ലക്ഷ്മിയുടെ സ്വരം ആണ് എന്നെ ഒര്മിപിച്ചത്. 


Part-2

ഞങ്ങള്‍ ഒന്നിച്ചിട്ട് അന്നേക്കു രണ്ടു വര്ഷം തികയുന്നു . ഞങ്ങള്‍ക്ക് ഒരു സുന്ദരി മോള്‍ ഉണ്ട്. പേര് "ആര്‍ദ്ര". ഇപ്പോള്‍ ഒരു വയസ്സ് കഴിഞ്ഞു. ഞാനും അവളും ബ്രെസ്സെല്സില്‍ ആണിപ്പോള്‍ . ഇത്തവണത്തെ വിഷു അമ്മയോടൊപ്പം ആവണം എന്ന് അമ്മക്ക് നിര്‍ബന്ധമായിരുന്നു . അത് കൊണ്ട് തന്നെ ഞങ്ങള്‍ കുറച്ചു നാള്‍ കേരളത്തില്‍ താങ്ങാന്‍ തരത്തില്‍ ലീവ് എടുത്താണ് നാട്ടിലേക്ക് പുറപെട്ടത്‌ തന്നെ. ലക്ഷ്മി ആദ്യമേ പറഞ്ഞിരുന്നു നമ്മള്‍ പണ്ട് പോയ സ്ഥലങ്ങളില്‍ ഒക്കെ ഒന്നുകൂടി പോകണം എന്ന്. ഞാന്‍ അത് ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം . എന്തായാലും വീട്ടില്‍ എത്തി കുറച്ചു നാള്‍ അമ്മയോടൊപ്പം പിന്നെ അവളുടെ തറവാട്ടില്‍ അങ്ങിനെ ചിലവഴിച്ചു . പിന്നെ ഞങ്ങള്‍ കറങ്ങാന്‍ ഇറങ്ങി.

ഞങ്ങള്‍ കുറെ സ്ഥലങ്ങള്‍ കറങ്ങി . അതൊന്നും ഇവിടെ വിവരിക്കുന്നില്ല ; കാരണം അതിന്റെ ആവശ്യമില്ല ; ഈ കഥയുടെ അല്ലേല്‍ സംഭവത്തിന്റെ കാതല്‍ ഇതൊന്നുമല്ല എന്നത് കൊണ്ട് തന്നെ.

വീണ്ടും ഞാന്‍ ഓര്‍മകളിലേക്ക് ഊളിയിടുകയാണ്. അവസാനം അവളോട്‌ വാക്ക് കൊടുത്തത് പോലെ ഞങ്ങള്‍ കൊറേ കറങ്ങി. പിന്നെ പ്രസ്തുത കൊട്ടജെജ് ഞങ്ങള്‍ രണ്ടു ആഴ്ച്ചക്കെക്ക് വാടകയ്ക്ക് എടുത്തു . അവിടെ ഇരുന്നാല്‍ ഫോര്‍ട്ട്‌ കൊച്ചിയിലെ അസ്തമയം കാണാം . നല്ല സായംസന്ധ്യകള്‍ ആസ്വദിക്കാം. അങ്ങിനെ ഞങ്ങള്‍ അവിടെ എത്തി .

അവള്‍ വന്നിട്ട് ഒരാഴ്ച തികയുന്ന ദിവസം ആയിരുന്നു അന്ന്. അന്ന് എനികെന്തോ അവള്‍ പതിവിലധികം സുന്ദരി ആണ് എന്ന് എനിക്ക്  തോന്നി . എന്തെ മന്സിപ്പോ ഇങ്ങനെ . ആആ -- അറിയില്ല . എന്തായാലും മനസിലുള്ളത് തുറന്നു പറയുന്ന കൂടത്തില ഞാനും അവളും . അതോണ്ട് തന്നെ ധൈര്യമായി അവളോട്‌ പറയാം .
ഞാന്‍ അവളുടെ നേരെ ചെന്ന് "ലക്ഷ്മി ഇന്ന്  നീ കൂടുതല്‍ സുന്ദരി ആയിരിക്കുന്നു ഇന്ന് " എന്ന് പറഞ്ഞു ഒപ്പിച്ചു . അവള്‍ എന്‍റെ നേരെ തിരിഞ്ഞു ഒന്ന്  പുഞ്ചിരിച്ചു . എന്നിട്ട് ചോദിച്ചു "അപ്പോള്‍ ഇതിനു മുന്‍പ്  ഞാന്‍ സുന്ദരി ആയിരുന്നില്ലേ ? ഒന്ന് പോ അച്ചു  നമ്മുടെ ഇടയില്‍ എന്തിനാ ഈ ക്ലിഷേസ്". ഞാന്‍ ആകെ ചമ്മി . വേണ്ടായിരുന്നു .

അവള്‍ എന്‍റെ മുഖത്ത് നോക്കി . " അച്ചു  തനിക്കെന്നെ ഇഷ്ടണോ ?" അവളുടെ പെട്ടെന്നുള്ള ചോദ്യം എന്നെ ഞെട്ടിച്ചു . അതാണ് ലക്ഷ്മിയുടെ പ്രകൃതം . ഒക്കെ നേരെ അങ്ങോട്ട്ടു ചോദിക്കും . ഞാന്‍ ആകെ പരുങ്ങി . അവള്‍ വീണ്ടും ചോദിച്ചു "പറയൂ അച്ചു  . ഇയാള്കെന്നെ ഇഷ്ടണോ ?"

ഞാന്‍ രണ്ടും കല്പിച്ചു പറഞ്ഞു "അതെ!! ഒരുപടോരുപടിഷ്ടാണ്. പക്ഷെ എങ്ങിനെ എപ്പോള്‍ മുതല്‍ എന്നറിയില്ല.  എങ്ങിനെ നിന്നോടിതു പറയും എന്ന് കരുതി ഇരിക്കയായിരുന്നു ഞാന്‍ ഇത് വരെ ".

അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു " അച്ചു  ഞാന്‍ എത്ര നാളായി ഇത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നറിയോ ? എന്‍റെ ഈ യാത്രയുടെ ലക്‌ഷ്യം പോലും ഇതായിരുന്നു . എന്‍റെ വീട്ടില്‍ വിവാഹത്തെ പറ്റി ഭയങ്കര ബഹളം. ഞാന്‍ കണ്ടെത്തിയ ആള്‍ ആണേല്‍ പോലും കുഴപമില്ല എന്ന് അച്ഛന്‍ . ഞാന്‍ അത് വരെ അങ്ങിനെ ഒന്നും ആലോചിചിരുനില്ല. അതുകൊണ്ട് തന്നെ അച്ഛന്‍ അങ്ങിനെ പറഞ്ഞപോള്‍ ആദ്യം ഓര്മ വന്നത് നിന്നെ ആണ്. പക്ഷെ നീ എന്ത് വിചാരിക്കും എന്നതായിരുന്നു എന്‍റെ പ്രശ്നം. അതോണ്ടാണ് ഒരു യാത്രയുടെ മറവില്‍ ഇങ്ങനെ ഒരു നാടകം. എന്തായാലും എന്‍റെ യാത്ര വൃഥാവിലായില്ല. എനിക്കും ഇയാളെ ഇഷ്ടടോ ".

ഞാന്‍ ആകെ സ്തബ്ദനായി നില്‍കുകയാണ്‌ . എന്താണ് സംഭവിച്ചത്. ഒരൊറ്റ നിമിഷം കൊണ്ട് അവള്‍ എന്റെതായിരിക്കുന്നു . ഞാന്‍ ആണ് ലോകത്തിലെ ഏറ്റവും സന്തോഷവാന്‍ എന്ന് തോന്നി.

അങ്ങിനെ അന്ന് രാത്രി ഒരു "candle night dinner". അവിടെ വച്ച് ഞങ്ങള്‍ മനസു തുറന്നു. ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. ഒരു റൊമാന്റിക്‌ മൂഡില്‍ ആയിരുന്നു ഞാന്‍.  ഭാവിയെ കുറിച്ച്- സ്വപ്നങ്ങളെ കുറിച്ച് - ഫാമിലി - പരെന്റ്സ്‌ എല്ലാം ചര്‍ച്ചക്ക് പാത്രമായി രണ്ടു നാള്‍ക്കിടയില്‍.

ഞങ്ങള്‍ അവിടെ എത്തി പന്ത്രണ്ടാമത്തെ ദിവസം ആണത്. ഞങ്ങള്‍ ഒന്ന് നടക്കാന്‍ ഇറങ്ങി നേരത്തെ വിവരിച്ച കാഴ്ചകള്‍ ഒക്കെ കണ്ടു നടന്നു . കുറെ നടന്നപ്പോള്‍ അവള്‍ പറഞ്ഞു "നമ്മുക്ക് ഇവിടെ എവിടെ എങ്കിലും ഇരിക്കാം അച്ചു ". ഞാന്‍ ഓക്കേ പറഞ്ഞു . ഞങ്ങള്‍ രണ്ടാളും കൂടി അവിടെ ഉള്ള ഒരു സിമന്റ്‌ വാര്പ്പിന്മേല്‍ ഇരുന്നു . സമയം ഇങ്ങനെ നീങ്ങുന്നു . ആളുകള്‍ വരുന്നു പോവുന്നു . പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങള്‍ അത് കാര്യമാക്കിയില്ല . അല്ലേലും ഇവിടെ ആളുകള്‍ അങ്ങിനെ ആണ്  . ഈ സ്ഥലതുള്ളവര്‍ അല്ല ; ഇവിടെ ജോലിക്കയും മറ്റും വന്നവര്‍ ആണ് പ്രശ്നക്കാര്‍ . അവര്കിതെല്ലാം കൌതുകം ആണ് .
എന്തായാലും ഞങ്ങള്‍ ഇങ്ങനെ ഓരോന്നും പറഞ്ഞു ഇരിക്കുമ്പോള്‍ ഒരു കൊച്ചു പയ്യന്‍ , ഒരു ഏഴോ എട്ടോ വയസ്സ് കാണും , നിലകടല വില്കാന്‍ വന്നതാണ്‌ . എനിക്കപ്പോള്‍ അരിശം ആണ് വന്നത് . ലക്ഷ്മിയോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയ അപൂര്‍വ നിമിഷങ്ങള്‍ , അതിനിടയില്‍ ആര് വന്നാലും എനിക്ക് അരിശം വരുമായിരുന്നു. ഞാന്‍ “നോ” എന്ന് പറഞ്ഞു . പയ്യന്‍ പോവുന്ന ലക്ഷണം ഇല്ല . ഞാന്‍ കുറച്ചു കൂടി കടുപിച്ചു പറഞ്ഞു “നോ” എന്ന് . അപ്പോള്‍ അവന്‍ ലക്ഷ്മിയെ ശല്യപെടുത്താന്‍ തുടങ്ങി. അവളാണേല്‍ ഒന്ന് വാങ്ങികൂടെ എന്നാ മട്ടിലും. ഞാന്‍ ആകെ ധര്‍മ സങ്കടത്തിലായി. അവള്‍ എന്നോട് വാങ്ങാന്‍ പറഞ്ഞു. ആ പയ്യന് മനസിലാവതിരിക്കാന്‍ ഞാന്‍ അവളോട്‌ ഇംഗ്ലീഷില്‍ പറഞ്ഞു

"നിനക്ക് വേണേല്‍ വാങ്ങാം , പക്ഷെ ഇത്തരക്കാരെ ഒഴിവാക്കുന്നത നല്ലത് . ഇവര്‍ ഇനിയും ശല്ല്യം ചെയ്യും ഒരിക്കല്‍ വാങ്ങിയാല്‍ " എന്ന് .

അപ്പോള്‍ അവള്‍ പറഞ്ഞു "സാരമില്ല, കൊച്ചു കുട്ടിയല്ലേ , ഒന്ന് വാങ്ങിചെക്കൂ എന്ന് ". ഞങ്ങളുടെ സംസാരം കേട്ട് നിന്ന പയ്യന്‍ ഉടന്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി , അതും നല്ല ഒന്നാന്തരം അമേരിക്കന്‍ സ്ലാങ്ങില്‍. ഒരു പക്ഷെ ഞാനോ ലക്ഷ്മിയോ ശ്രമിച്ചാല്‍ പോലും അങ്ങിനെ സംസാരിക്കാന്‍ കഴിയുമോ എന്ന് സംശയം ആണ്. ഞങ്ങള്‍ രണ്ടാളും ആകെ ഞെട്ടി നില്‍പ്പാണ്. അവന്‍ അപ്പോഴും അതെ നില്പ് തന്നെ കടല വാങ്ങാന്‍ പറഞ്ഞു കൊണ്ട് , പക്ഷെ ഇപ്പോള്‍ അത് ഇംഗ്ലീഷില്‍ ആണ് എന്ന് മാത്രം.  

എന്‍റെ കോപം ഒക്കെ തനുതുറഞ്ഞിരുന്നു. ഞാന്‍ പതിഞ്ഞ സ്വരത്തില്‍ അവനോടു ചോദിച്ചു "മോന്‍ ഏതു സ്കൂളില്‍ ആണ് പഠിക്കുന്നെ ?"
അവന്‍ ഒന്ന് മന്ദഹസിച്ചു , എന്നിട്ട് പറഞ്ഞു "ഞാന്‍ പഠിക്കുന്നില്ല , എന്‍റെ അമ്മയെ കച്ചവടത്തില്‍ സഹായിക്കുന്നു ". ഞാന്‍ നിര്‍ന്നിമേഷനായി അവനെ തന്നെ നോക്കി നിന്നു. ലക്ഷ്മിയാണേല്‍ ഒരു മാതൃ വാത്സല്യം കാണികുന്നോ എന്നൊരു സംശയം എനിക്ക്. ഞാന്‍ അവനോടു ചോദിച്ചു "മോന്റെ   അമ്മ എന്ത് ചെയ്യുന്നു ? അച്ഛന്‍ എവിടെ? സ്കൂളില്‍ പോവാതെ എങ്ങിനെ ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു ?" എന്നെല്ലാം. 

അവന്റെ കണ്ണില്‍ ഒരു വിഷാദച്ഛായ കലര്നിരുന്ന പോലെ എനിക്ക് തോന്നി. അവന്‍ തുടര്‍ന്നു "എന്‍റെ അമ്മ കടല ഉണ്ടാക്കും, എന്നിട്ട് ഞാനും അമ്മയും വ്യത്യസ്ത സ്ഥലങ്ങളില്‍ അത് കൊണ്ട് നടന്നു വില്‍ക്കും . പിന്നെ അമ്മ ഒന്ന് രണ്ടു വീടുകളില്‍ വേല ചെയ്യാന്‍ പോവും . അപ്പ അമ്മയേം എന്നേം വിട്ടു പോയി കൊറേ നാള്‍ ആയി . ഞാന്‍ കുഞ്ഞു നാള്‍ മുതലേ ഇവിടെ കടല വില്‍ക്കാന്‍ തുടങ്ങിയതാ അപ്പോള്‍ വിദേശികള്‍ വരുമായിരുന്നു . നമ്മുടെ ആളുകളേക്കാള്‍ അവരാണ് എന്‍റെ കടല വാങ്ങാറ്. അങ്ങിനെ അവരോടൊക്കെ സംസാരിച്ചു സംസാരിച്ചു ഞാന്‍ ഭാഷ പഠിച്ചു. ഇംഗ്ലീഷ് കൂടാതെ എനിക്ക് ഫ്രെഞ്ചും സ്പാനിഷും അറിയാം . ഇപ്പോള്‍ ടൂറിസ്റ്റ് വരുമ്പോള്‍ സഹായത്തിനു എന്നേം വിളിക്കാറുണ്ട് ചില ഹോട്ടല്‍ ഗൈഡുകള്‍ . കാരണം എന്‍റെ ഭാഷ തന്നെ . അവര്‍ കുറച്ചു പൈസ തരും. പക്ഷെ അതിലേറെ പൈസ ടൂറിസ്റ്റുകള്‍ തരാറുണ്ട്" അവന്‍ പറഞ്ഞു നിര്‍ത്തി .

Part-3

എന്‍റെ കണ്ണില്‍ കണ്ണ് നീര്‍ നിരഞ്ഞിരികുന്നുവോ ? കാഴ്ചകള്‍ മങ്ങുന്ന പോലെ . ലക്ഷ്മിയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. 
ഞങ്ങള്‍ അവന്റെ തലയില്‍ തലോടി വാത്സല്യത്തോടെ. എന്നിട്ട് ഒരു അഞ്ഞൂറ് രൂപ കൊടുത്തു അവന്റെ കയ്യില്‍... . ,
അവന്‍ പറഞ്ഞു "സര്‍ ചില്ലരയില്ല"
ഞാന്‍ പറഞ്ഞു “അത് നീ വച്ചോളു എന്നിട്ട് ഒരു കോന്‍ കടല എനിക്ക് തരൂ.”

അവന്‍ മടിച്ചു നിന്നു. അവസാനം എന്‍റെ നിര്‍ബന്ദത്തിനു വഴങ്ങി അവന്‍ അത് മേടിച്ചു. ഞാന്‍ ചോദിച്ചു "എവിടെയാ നിന്റെ വീട് " അവന്‍ ചൂണ്ടി കാണിച്ചു അങ്ങകലെ ഒരു കൊച്ചു കുടില്‍. , ഞാന്‍ ശരി എന്ന് പറഞ്ഞു . ആ കൊച്ചു ബാലന്‍ ഒന്ന് മന്ദഹസിച്ചു എന്നിട്ട് പതിയെ നടന്ന്നു നീങ്ങി. ഞാനും ലക്ഷ്മിയും നിശബ്ദരായിരുന്നു .

ജെ എന്‍ യു വില്‍ സമൂഹ ശാസ്ത്രം ഒരു വിഷയം ആയിരുന്നതോണ്ടാണോ എന്തോ എന്നെ ആ സംഭവം വല്ലാതെ ഇളക്കി . എന്‍റെ അന്ന് വരെ ഉള്ള ധാരണകള്‍ എല്ലാം ഇളക്കുന്നതായി ആ സംഭവം .

ഇംഗ്ലീഷ് അറിയുക എന്നത് വലിയ ഒരു കാര്യമായി എനിക്ക് തോന്നിയിരുന്നു. അച്ഛന്റെ ജോലി പുറത്തായിരുന്നതിനാല്‍ കേരളത്തിന്‌ പുറത്താണ് പഠിച്ചതും വളര്‍ന്നതും പ്ലസ് ടു വിനും ഡിഗ്രിക്കും കേരളത്തില്‍ പിന്നെ പി ജി  ജെ എന്‍ യു വിലും. കേരളത്തില്‍ പഠിച്ചപ്പോള്‍ എല്ലാം ഇംഗ്ലീഷ് പരിജ്ഞാനം എനിക്ക് വളരെ ഫലപ്രദമായി തോന്നിയിരുന്നു . ടീച്ചേര്‍സിന്റെ പ്രത്യേക സ്നേഹം , പ്രിന്സിപലിന്റെ പരിഗണന അങ്ങിനെ കൊറേ നേട്ടങ്ങള്‍ അത് വഴി ഉണ്ടായിട്ടുണ്ട് . എല്ലായിടത്തും അങ്ങിനെ ആണ് എന്നല്ല എനിക്ക് അങ്ങിനെ തോന്നിയിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. ക്ലാസ്സ്‌ ഫോളോ ചെയ്യുന്ന കാര്യത്തിലും ഞാന്‍ മുന്പന്തിയിലായിരുനു ഭാഷയുടെ ഗുണം. അതില്‍ ഞാന്‍ അഹങ്കരിക്കുകയും ചെയ്തിരുന്നു എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല ഇപ്പോള്‍...., കാരണം വെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുനവരെ ആരാധനയോടെ നോക്കിയിരുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിരുന്നു. പ്രതെയ്കിച്ചും നായര്‍ തറവാടുകളില്‍ പലരും ഉന്നത നിലകളില്‍ കേന്ദ്ര സര്‍വീസിലും മറ്റും ഇരിക്കുമ്പോള്‍. , ഇപ്പോളും അതിനു വലിയ മാറ്റം ഒന്നും വന്നിട്ടില്ല എന്നായിരുന്നു എന്റെ ധാരണ , ആ കുട്ടിയെ കാണുന്ന വരെ. ഒരു കാള്‍ സെന്റെറില്‍ ജോലി ചെയ്യാന്‍ യാതൊരു യോഗ്യതയും ആവശ്യമില്ല. അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനം കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അറിവും മതി - പതിനായിരങ്ങള്‍ സമ്പാദിക്കാം മാസം തോറും . അങ്ങിനെ ഒരു അവസരം നിലനില്കുമ്പോള്‍ ആണ് ഒന്നിലധികം വിദേശ ഭാഷകള്‍ അറിയുന്ന ഒരു കൊച്ചു ബാലന്‍ അഞ്ചു രൂപയുടെ കടല വില്‍ക്കാന്‍ നടക്കുന്നത്. ഞാന്‍ നേടിയ അറിവൊന്നും അറിവായിരുന്നില്ല എന്ന് തോന്നി . ആകെ മൂഡ്‌ ഓഫ്‌ ആയി ഇതെല്ലാം ചിന്തിച്ചു കിടന്ന എന്നെ ലക്ഷ്മിയുടെ നുള്ള് ആണ് ഉണര്‍ത്തിയത് . അവള്‍ എന്റെ ദേഹത്തോടോട്ടി കിടക്കുവാണ്. ഒരു കയ് എന്റെ നെഞ്ചില്‍ . അവള്‍ ചോദിച്ചു " നീ ആ പയ്യനെ കുറിചോര്‍ക്കുവാരുന്നു അല്ലെ ?"
ഞാന്‍ മൂളി , അവള്‍ തുടര്‍ന്ന് "നമ്മുക്കവനെ ഏതേലും സ്കൂളില്‍ ചേര്‍ത്താലോ ? " ഞാന്‍ ചോദിച്ചു "നീ എന്ത് ഭ്രാന്താണ് ഈ പറയുന്നേ . ആ കുട്ടിയുടെ അമ്മ സമ്മധിക്കില്ല എന്ന് " . അവള്‍ പറഞ്ഞു "അതൊന്നും നീ അറിയണ്ട , നാളെ എന്റെ കൂടെ വാ " 

ഞാന്‍ എതിര്തോന്നും പറഞ്ഞില്ല . പിറ്റേ ദിവസം ഞങ്ങള്‍ രണ്ടാളും കൂടി അവന്റെ അമ്മയെ കാണാന്‍ പോയി. അവരോടു ഉണ്ടായ കാര്യങ്ങള്‍ ഒക്കെ വിശദമായി പറഞു. അവസാനം ഞങ്ങള്‍ അവന്റെ പടിപ്പു ചിലവുകള്‍ നോക്കികൊള്ളം എന്ന് പറഞ്ഞതോടെ ആ സ്ത്രീ കരയാന്‍ തുടങ്ങി . ലക്ഷ്മി അവരെ ആശ്വസിപിച്ചു. എന്നിട്ട് പറഞ്ഞു " ഇതാരും അറിയണ്ട . നിങ്ങള്‍ തന്നെ അവരുടെ രക്ഷിതാവി പോയി അവനെ സ്കൂളില്‍ ചേര്‍ക്കു. അതിനു വേണ്ട പണം ഇതില്‍ ഉണ്ട്" , അവള്‍ കയ്യില്‍ ഉണ്ടായിരുന്ന സഞ്ചി ആ അമ്മയുടെ കയ്യില്‍ കൊടുത്തു ." എന്റെ വിലാസം അതില്‍  ഉണ്ട് . എന്താവശ്യം ഉണ്ടേലും അറിയിക്കാന്‍ മറക്കരുത് " ഞങ്ങള്‍ രണ്ടു പേരും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു , ഞങ്ങളുടേം . എനിക്ക് ലക്ഷ്മിയോട് കൂടുതല്‍ ആരാധന  തോന്നി . എന്റെ മനസ്സ് അവള്‍ കൃത്യമായി മനസിലാക്കുന്നു പ്രവൃതിക്കുന്നു.
എന്തായാലും ആ സംഭവത്തിനു ശേഷം രണ്ടു വര്ഷം ആവുന്നു ഇപ്പോള്‍ . ഞാനും ആര്‍ദ്ര കുട്ടിയും ലച്ചുവും കൂടി വീണ്ടും ഇവിടെ വന്നിരിക്കുന്നു . അതിനു ഇരട്ടി മധുരം എന്നാ പോലെ ഒരു വാര്‍ത്ത കൊണ്ട് ആ അമ്മ ഞങ്ങളെ കാണാന്‍ വന്നു. അവരുടെ മോന് , ആ കടല വിട് നടന്ന കുട്ടിക്ക് സ്കൊലര്‍ഷിപ് കിട്ടിയിരിക്കുന്നു. അത് ഏറ്റുവാങ്ങുമ്പോള്‍ ഞങ്ങളും കൂടെ വേണം എന്ന് അവര്‍. 

ഞങ്ങള്‍ പറഞ്ഞു അതിന്റെ ഒന്നും ആവശ്യമില്ല . ഇത് എല്ലാവരെയും കാണിക്കാന്‍ വേണ്ടിയല്ല . ഞങ്ങളുടെ ഒരു സന്തോഷത്തിനു ചെയ്തതാണ് "
അവര്‍ അതൊന്നും കേള്‍ക്കുന്നില്ല . അവസാനം ലക്ഷ്മിയും പറഞ്ഞു കുറച്ചു നേരം അല്ലെ നമ്മുക്കും നല്ലൊരു അനുഭവം ആവും എന്ന് . അങ്ങിനെ ഞങ്ങള്‍ അവിടെ പോയി . സമ്മാനം വിതരണത്തിന് ശേഷം രണ്ടു വാക്ക് സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു മൈക്ക് വാങ്ങിയ ആ കുട്ടി ആദ്യം ഞങ്ങളുടെ നേരെ തിരിഞ്ഞു കയ് കൂപ്പി കണ്ണ് നിറഞ്ഞു കൊണ്ട് പറഞ്ഞു . "ഇവരെ ഞാന്‍ കാണുന്നത് കടപുറത്തു വച്ച് കടല വില്കുമ്പോള്‍ ആണ് , അന്നിവരെന്നോട് കാണിച്ച സ്നേഹത്തിനു ഇത്രയും വിലയും മധുരവും ഉണ്ടാവും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല . ഒരു പക്ഷെ

ഇന്നീ അവസരത്തില്‍ ഞാന്‍ ഏറ്റവുമധികം ഇവിടെ ഉണ്ടാവണം എന്നഗ്രഹിച്ചവരും ഇവരാണ് . ദൈവം വലിയവനാണ്‌ . അദേഹം എനികതും സാധിച്ചു തന്നു . ഇതിനു പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല , ഇച്ചിരി സ്നേഹം അല്ലാതെ . നിങ്ങളുടെ ആശിസ്സുകളോടെ ഞാന്‍ പഠിക്കും ഇനിയും ഇനിയും പഠിക്കും " അതാണ് നിങ്ങള്‍ക്കുള്ള എന്റെ ഉപഹാരം ." ഇത്രയും പറഞ്ഞപോഴേക്കും അവന്റെ കണ്ണില്‍ നിന്നും തുള്ളികള്‍ അടര്‍ന്നു വീണു. സദസ്സില്‍ നിലക്കാത്ത കരഘോഷം. ഒരൊറ്റ നിമിഷം കൊണ്ട് ആരുമല്ലാതിരുന്ന ഞങ്ങള്‍ അവരുടെ മുന്നില്‍ ആരൊക്കെയോ ആയിരിക്കുന്നു. ലക്ഷ്മി എന്റെ മുഖത്ത് നോക്കി  ചിരിച്ചു. ഞങ്ങളുടെ മോള്‍ ബഹളം കേട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട് എന്താണ് എന്നറിയാതെ. ഞാന്‍ അവളോട്‌ പറഞ്ഞു "അത് നിന്റെ ഏട്ടന്‍ ആണ്  . ഒരിക്കല്‍ നീയും ഇങ്ങനെ ആവണം " . 

അങ്ങിനെ സന്തോഷ പ്രദമായ കുറച്ചു നാളുകള്‍ക്കു ശേഷം ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി . 

അപ്പോള്‍ അമ്മ ഉച്ചയൂണിനുള്ള തയ്യാറെടുപ്പിലായിരുന്നു. അച്ഛന്‍ മുട്ടത്തു കസേരയും ഇട്ടു പത്രം വായിചിരിപ്പുണ്ട്.  അച്ഛന്‍ ഞങ്ങളെ ഒന്ന് നോക്കി ആ കണ്ണടക്കിടയിലൂടെ. എന്നിട്ട് ചോദിച്ചു " യാത്ര ഒക്കെ കഴിഞ്ഞോ ? ഇനി കുറച്ചു നാള്‍ ഈ വയസന്റെം വയസ്സിടെം കൂടെ കാണില്ലേ ?"

"ഉവ്വച്ച " ഞാന്‍ ഭവ്യതയോടെ മറുപടി പറഞ്ഞു . അച്ഛന്‍ മോളെ എടുകാനായി കയ് നീട്ടി . ലക്ഷ്മി അവളെ അച്ഛന്റെ കയ്യില്‍ കൊടുത്തു . അച്ഛന്‍ പറഞ്ഞു "കുഞ്ഞു ഒരു പാട് യാത്ര ചെയ്തതോണ്ടാണ് എന്ന് തോന്നുന്നു വല്ലാതെ ക്ഷീണിച്ചു . ഹ്മം ," പിന്നെ മോളോട് കളിയ്ക്കാന്‍ തുടങ്ങി . "അപ്പൂപ്പന്റ്റെ മോള്‍ എവിടെ പോയതായിരുന്നു" എന്നൊക്കെ ചോദിച്ചോണ്ട് .

ഞാന്‍ ഓര്‍ത്തു അച്ഛന്‍ ഇപ്പോഴും ആ പഴയ അച്ഛന്‍ തന്നെ , പണ്ട് എന്നേം അനുജതിയേം കളിപിച്ചിരുന്ന അതെ ഉണര്‍വ്വ്. 
അച്ഛന്‍ ഓരോന്നോര്തോണ്ട് നിന്ന എന്നെ വിളിച്ചു പറഞ്ഞു " ഡാ നീ എന്താ അവിടെ നില്‍കുന്നെ , വേഗം ഡ്രസ്സ്‌ ഒക്കെ മാറി വാ" 
ലക്ഷ്മിയോട് പറഞ്ഞു "മോളെ , നീ പോയി വിശ്രമിചോല് അമ്മ അടുക്കളയില്‍ ഉണ്ട് , കഴിക്കാരാവുമ്പോള്‍ വന്ന മതി ". അവള്‍ മൂളി , പിന്നെ എന്റെ കൂടെ നടന്നു . ഞാന്‍ പറഞ്ഞു "ഭാഗ്യ ജന്മം തന്നെ നിന്റെ , എന്നെ പോലൊരു ഭര്‍ത്താവ്, ഇത്രയും സ്നേഹം ഉള്ള ഒരു അമ്മായി അച്ഛന്‍ അമ്മായി അമ്മ ". അവല്‍ എന്നെ നുള്ളി . പോയി കുളിച്ചു വരൂ എന്ന് പറഞ്ഞോണ്ട്. അവള്‍ അടുക്കളയിലേക്കും ഞാന്‍ കുളിമുറിയിലേക്കും കേറി .

ഉച്ചക്ക് എല്ലാവരും കൂടി ഇരുന്നു ഊണ് കഴിച്ചു. മോള്‍ അച്ഛന്റെ മടിയില്‍ തന്നെ ആണ്. ഞങ്ങളെ വേണ്ട തന്നെ. ലച്ചു അത് പറയുകേം ചെയ്തു. അപ്പോള്‍ അമ്മ പറഞ്ഞു . അദേഹം അങ്ങിനാ , ദേ ഇവന്‍ കുഞ്ഞായിരിക്കുമ്പോള്‍ എന്നെ വേണ്ടായിരുന്നു , ഇപ്പോഴും അച്ഛന്‍ മതി , എന്താ കാര്യം , കറക്കം തന്നെ, എന്നെ കൊണ്ട് പറ്റുമോ ലോകം മുഴുവന്‍ ഇവനേം കൊണ്ട് കറങ്ങാന്‍ , അതും പരിചയമില്ലാത്ത  നാട്. പിന്നെ വലുതായപോലല്ലേ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഇവന്‍ അമ്മെ എന്ന് വിളിച്ചോണ്ട് വരന്‍ തുടങ്ങിയെ " അത് കേട്ട് എല്ലാരും ചിരിച്ചു. ഞാനും . ലച്ചു എന്റെ മുഖത്ത് നോക്കി കണ്ണിറുക്കി കാണിച്ചു .

ഊണ്‍ എല്ലാം കഴിഞ്ഞു എല്ലാവരും കൂടി ഒരുമിച്ചിരുന്നു കുഞ്ഞിനെ കളിപിച്ചു , ഫോട്ടോ എടുത്തു , അങ്ങിനെ ഇരികുമ്പോഴേക്കും അനിയത്തിയും അളിയനും വന്നു . അങ്ങിനെ സന്തോഷ പ്രദങ്ങള്‍ ആയ കുറച്ചു നാളുകള്‍ .

ഞാന്‍ ഓര്‍ത്തു നമ്മള്‍ അറിയാത്ത ആരെയൊക്കെയോ നമ്മള്‍ നേരിട്ടോ അല്ലാതെയോ സന്തോഷിപ്പിക്കുമ്പോള്‍ നമ്മളും നമ്മുടെ കുടുംബവും എത്ര സന്തുഷ്ടവും ഐശ്വര്യദായകവും ആവുന്നു എന്ന് . അതെ ജീവിതം അങ്ങിനെ ഒക്കെ ആണ്