Pages

Tuesday, February 21, 2012

കാറ്റ്

രാവിലെ ഉണര്‍ന്നു ..... ഉന്മേഷം കുറവ് .... പ്രഭാത കൃത്യങ്ങള്‍ ചെയ്ത ശേഷം വസ്ത്രം മാറി പുറത്തിറങ്ങി ..... തണുത്ത കാലാവസ്ഥയാണ് ..... ഭയങ്കര കാറ്റ് ...കാറിന്‍റെ മുന്‍ ചില്ല് മുഴുവന്‍ പൊടി മൂടി കിടക്കുന്നു .... വെള്ളം ഒഴിച്ച് കഴുകി ...യാത്ര തുടങ്ങി ..... ഓഫീസില്‍ എത്തി ..... മനസ് എവിടേം നില്കുന്നില്ല ..... ആകെ അസ്വസ്ഥനാണ് ഞാന്‍ .... മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ..... വെള്ളം കുടിച്ചു ..... ഇല്ല ...എനിക്കിന്ന് ജോലി ചെയ്യാന്‍ വയ്യ .... ജനാലക്കരികില്‍ ഉള്ള കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കി .... വരിനിരയായി പോകുന്ന വാഹനങ്ങള്‍ അവ്യക്തമായി കാണാം .... എല്ലാവരും ഓടുകയാണ് .... കാലാവസ്ഥ എന്തായിരുന്നാലും ആര്‍ക്കും ഒരു പ്രശ്നമല്ല ..... നീണ്ടു നീണ്ടു പോകുന്ന റോഡുകള്കിരുവശവും ഉയര്‍ന്നു നില്‍കുന്ന ആകാശ ഗോപുരങ്ങള്‍ .... ഓരോന്നും മേഘങ്ങളേ തൊട്ടാണോ നില്‍കുന്നെ എന്ന് തോന്നും .... അങ്ങകലെ ചക്രവാളം .... ആകാശം ഭൂമിയോട് സംഗമിക്കുന്ന കാഴ്ച .... ഇപ്പോള്‍ കാറ്റിനു ശക്തി കൂടിയിട്ടുണ്ട് ..... കാഴ്ച ഒന്നുകൂടി മങ്ങിയിരിക്കുന്നു ..... പ്രകൃതി വീണ്ടും മാറാന്‍ ഒരുങ്ങുകയാണെന്നു തോന്നുന്നു .... കാല ചക്രത്തിന്റെ ഭ്രമണത്തില്‍ നിന്നും പ്രകൃതിക്ക് പോലും രക്ഷയില്ല ..... മാറ്റം അനിവാര്യത ആയിരിക്കുന്നു .... പുറത്തു കൊടുംകാറ്റു  കൊടുമ്പിരി കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു ....ഹുംകാര ശബ്ദം ശ്രവ്യമാണിപ്പോള്‍ .....മുന്നിലുള്ള ചിത്രം അവ്യക്തമായികൊണ്ടിരിക്കുന്നു .... അതോ എന്‍റെ കാഴ്ച നഷ്ടപെടുന്നതാണോ .... എനിക്ക് വയ്യ ....ഇറങ്ങി ഓടാന്‍ തോന്നുന്നു ..... എങ്ങോട്ടെന്നില്ലാതെ .... പക്ഷെ ഏതു വരെ ..... എന്‍റെ മനസ്സില്‍ ആണ് കൊടുംക്കാട്റ്റ് ..... എനിക്ക് തല കറങ്ങുന്നുണ്ട് .... ആരെയെങ്കിലും വിളിക്കണോ ....വേണ്ട ...കുറച്ചു നേരം കിടക്കാം ...ഒരു പക്ഷെ അവസാനത്തെ ....എണീക്കുമ്പോള്‍ ചിലപ്പോള്‍  ലോകം ഇങ്ങനെ തന്നെ ആവണം എന്നില്ല ..... അല്ലെങ്കില്‍ ഞാനും .....അപ്പോഴും ഒരു പ്രത്യാശയുടെ കിരണം മാത്രം അവശേഷിക്കുന്നു ..... വിഖ്യാതനായ കവി ഷെല്ലിയുടെ വരികള്‍ "ഇഫ്‌ വിന്‍റെര്‍ കംസ് , കാന്‍ സ്പ്രിംഗ് ബി ഫാര്‍ ബീഹായ്ണ്ട്"




No comments:

Post a Comment