Pages

Tuesday, February 21, 2012

ഓര്‍മകളുടെ തടവറ

നിറങ്ങളില്ല .....വികാരങ്ങളില്ല ...... പ്രതീക്ഷകളില്ല .... ആഗ്രഹങ്ങളില്ല ....സ്വപ്നങ്ങളില്ല  ....കവിത എഴുതുവാനുള്ള മോഹമില്ല .....എഴുതാനുള്ള ആശയമില്ല ....അക്ഷരങ്ങള്‍ക്ക് ദാരിദ്ര്യം ...... സമയം നില്കുന്നില്ല ..കാരണം സമയത്തിനു നില്‍കാന്‍ സമയമില്ല ......ഞാനും നീയും അകലെ ആണേലും നമ്മുടെ ഹൃദയങ്ങള്‍ രണ്ടു ഹൃദയത്തുടിപ്പ്‌ മാത്രം അകലെ എന്ന് പറഞ്ഞവളും ഇല്ല ......പലപ്പോഴും സനാഥനായ അനാഥനാവുന്നു ഞാന്‍ ......എന്‍റെ ദൈനംദിന ജീവിതത്തില്‍ ഞാന്‍ തിരക്കുകല്‍ക്കിടയിലാവുംപോഴും  ഓര്‍മകളില്‍ ഞാന്‍ എകനാവുന്നു..... എന്‍റെ സ്വപ്‌നങ്ങള്‍ എങ്കിലും സുന്ദരമാവാന്‍  ഞാന്‍ ആഗ്രഹിക്കുന്നു ...കാരണം എനിക്കറിയാം ജീവിതം അത്ര സുന്ദരമല്ലെന്നു...



No comments:

Post a Comment