Today was a bad day...becoz it was a complete waste for me....i made too many mistakes...no...i was being compelled to make it...becoz as it was said previously...still it is cloudy....and the rain has not come yet....I don't know where I missed.....It pains.....really pains...and no one to share with......
Tuesday, February 21, 2012
മാപ്പ്
ഇടക്ക് ഒഴിവു വേളകളില്‍ ചുമ്മാ ഇരിക്കുമ്പോള്‍ എന്താണ് എന്നറിയില്ല ...വല്ലാത്ത സങ്കടം വരും....കണ്ണ് നിറയാന്‍ തുടങ്ങും....എന്തിനെയോ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നൊരു തോന്നല്‍ വരും....അങ്ങിനെ ഒന്നുമില്ല എന്ന് ആശ്വസിക്കാന്‍ ശ്രമിക്കും.....പക്ഷെ കണ്ണ് നീരിനു ആശ്വാസം കിട്ടുമ്പോഴേക്കും കവിളിലൂടെ ചാലുകള്‍ തീര്‍ത്തിടുണ്ടാവും... എന്‍റെ സമ്മതം കൂടാതെ തന്നെ അത് യാത്ര തുടങ്ങിയിടുണ്ടാവും ,,,,ഉപ്പു രസം ചുണ്ടില്‍ അറിയാന്‍ തുടങ്ങിയിടുണ്ടാവും... കണ്ണിന്റെ ദുഃഖം മൂക്കിനും പകര്‍ന്നിടുണ്ടാവും....ഇന്നെന്‍റെ അമ്മു എന്നോട് ഒരു നിമിഷം പിണങ്ങിയപോഴ്ക്കും അതെ ഉപ്പ് രസം ഞാന്‍ അറിഞ്ഞു....എന്തിനെയോ മിസ്സ് ചെയ്യുന്നു എന്ന് തോനിയിരുന്നത് അമ്മുവിനെ ആയിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു...അവളാണ് എന്‍റെ സ്വത്വം പോലും എന്ന് ഞാന്‍ അറിയുന്നു...ഞാന്‍ അപൂര്നനാണ് എന്ന് മനസിലാക്കുന്നു.....എന്‍റെ പ്രിയപ്പെട്ട അമ്മു, മനപൂര്‍വം അല്ലാതെയാനെങ്കിലും നിന്നോട് പിണങ്ങിയ അല്ലെന്ക്കില്‍ നിനകെന്നോട് ദേഷ്യം തോന്നനുണ്ടായ കാരണം ഉദ്ഭവിച്ച ആ നിമിഷത്തെ ഞാന്‍ വെറുക്കുന്നു....ഞാന്‍ ഞാന്‍ ആവുന്നത് എന്‍റെ തിരക്കിട്ട ദിനങ്ങള്കിടയില്‍ ഇങ്ങനെ ഒന്ന് കരയുമ്പോള്‍ ആണ്.... അല്ലെങ്കില്‍ ഒന്ന് പൊട്ടി ചിരികുമ്പോള്‍ ആണ് ......എന്‍റെ വികാരങ്ങള്‍ക് നിറം വരുന്നത് ആ നിമിഷങ്ങളില്‍ ആണ്...എന്‍റെ വിചാരങ്ങള്‍ക് ചിറകു മുളക്കുന്നതും അപ്പോള്‍ തന്നെ .... ഇതെഴുതി തീര്‍ന്ന്ട്ടും എന്‍റെ അശ്രു പ്രവാഹം നിലയ്ക്കുന്നില്ല എന്‍റെ ഈ അശ്രുക്കള്‍ ഞാന്‍ നിന്റെ പാദത്തില്‍ അര്‍പിക്കട്ടെ....എന്നോട് ക്ഷമിക്കൂ പ്രിയപെട്ടവളെ .......എല്ലാ തെറ്റുകള്‍ക്കും മാപ്പ്
ബ്ലഡ് റോസ്സ്
ഞാന്‍ ആകുന്ന റോസാ പുഷ്പത്തിന്റെ ഗന്ധം നിന്നെ എന്നിലെക്കാകര്ഷിച്ചു....നീ എന്നിലെക്കടുക്കാന്‍ ഓടി വന്നു...... പക്ഷെ ജീവിത യഥാര്ത്യങ്ങളുടെ കൂര്‍ത്ത മുള്ളുകള്‍ നിന്നെ നിന്റെ ലക്ഷ്യത്തില്‍ നിന്നും അകറ്റി നിര്‍ത്തി..... നീ പിന്തിരിഞ്ഞു പോയി...എന്നാല്‍ ആ മുള്ള് വേലിക്കുള്ളില്‍ സംരക്ഷിക്കപെട്ടിടുള്ള ഒരു മനോഹര പുഷ്പം, എന്റെ ഹൃദയം, ഉണ്ട് എന്ന് മനസിലാക്കാന്‍ നീ വയ്കി പോയി ......
എന്റെ "ബ്ലഡ് റോസ്സ്" എന്ന സമാഹാരത്തില്‍ നിന്നും എടുത്ത ഒരേട്....
ഉടഞ്ഞ ഓര്‍മ്മകള്‍
ധാര ധാരയായ് പെയ്യുന്നതെന്താണ് ... ആ ശബ്ദം എന്തിന്റെതാണ് .... പെയ്യുന്നത് എവിടെ ആണ് എന്ന് വ്യക്തമല്ല....കണ്ണുകളില്‍ കണ്ണ് നീര്‍ നിറയുകയാല്‍ എല്ലാം അവ്യക്തം....ഉടഞ്ഞ ചില്ലുകള്‍ വാരി എടുക്കുമ്പോള്‍ കൈ വിരലുകള്‍ മുറിയും....ഓര്മ്മ കള്‍ വാരി എടുക്കുമ്പോള്‍ മനസ്സും എന്നെവിടെയോ വായിച്ചിട്ടുണ്ട്....മുറിഞ്ഞ മനസ്സിന്റെ വേദന ആവാം ധാരയായി പെയ്യുന്നത്...
കാറ്റ്
രാവിലെ ഉണര്‍ന്നു ..... ഉന്മേഷം കുറവ് .... പ്രഭാത കൃത്യങ്ങള്‍ ചെയ്ത ശേഷം വസ്ത്രം മാറി പുറത്തിറങ്ങി ..... തണുത്ത കാലാവസ്ഥയാണ് ..... ഭയങ്കര കാറ്റ് ...കാറിന്‍റെ മുന്‍ ചില്ല് മുഴുവന്‍ പൊടി മൂടി കിടക്കുന്നു .... വെള്ളം ഒഴിച്ച് കഴുകി ...യാത്ര തുടങ്ങി ..... ഓഫീസില്‍ എത്തി ..... മനസ് എവിടേം നില്കുന്നില്ല ..... ആകെ അസ്വസ്ഥനാണ് ഞാന്‍ .... മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ..... വെള്ളം കുടിച്ചു ..... ഇല്ല ...എനിക്കിന്ന് ജോലി ചെയ്യാന്‍ വയ്യ .... ജനാലക്കരികില്‍ ഉള്ള കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കി .... വരിനിരയായി പോകുന്ന വാഹനങ്ങള്‍ അവ്യക്തമായി കാണാം .... എല്ലാവരും ഓടുകയാണ് .... കാലാവസ്ഥ എന്തായിരുന്നാലും ആര്‍ക്കും ഒരു പ്രശ്നമല്ല ..... നീണ്ടു നീണ്ടു പോകുന്ന റോഡുകള്കിരുവശവും ഉയര്‍ന്നു നില്‍കുന്ന ആകാശ ഗോപുരങ്ങള്‍ .... ഓരോന്നും മേഘങ്ങളേ തൊട്ടാണോ നില്‍കുന്നെ എന്ന് തോന്നും .... അങ്ങകലെ ചക്രവാളം .... ആകാശം ഭൂമിയോട് സംഗമിക്കുന്ന കാഴ്ച .... ഇപ്പോള്‍ കാറ്റിനു ശക്തി കൂടിയിട്ടുണ്ട് ..... കാഴ്ച ഒന്നുകൂടി മങ്ങിയിരിക്കുന്നു ..... പ്രകൃതി വീണ്ടും മാറാന്‍ ഒരുങ്ങുകയാണെന്നു തോന്നുന്നു .... കാല ചക്രത്തിന്റെ ഭ്രമണത്തില്‍ നിന്നും പ്രകൃതിക്ക് പോലും രക്ഷയില്ല ..... മാറ്റം അനിവാര്യത ആയിരിക്കുന്നു .... പുറത്തു കൊടുംകാറ്റു കൊടുമ്പിരി കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു ....ഹുംകാര ശബ്ദം ശ്രവ്യമാണിപ്പോള്‍ .....മുന്നിലുള്ള ചിത്രം അവ്യക്തമായികൊണ്ടിരിക്കുന്നു .... അതോ എന്‍റെ കാഴ്ച നഷ്ടപെടുന്നതാണോ .... എനിക്ക് വയ്യ ....ഇറങ്ങി ഓടാന്‍ തോന്നുന്നു ..... എങ്ങോട്ടെന്നില്ലാതെ .... പക്ഷെ ഏതു വരെ ..... എന്‍റെ മനസ്സില്‍ ആണ് കൊടുംക്കാട്റ്റ് ..... എനിക്ക് തല കറങ്ങുന്നുണ്ട് .... ആരെയെങ്കിലും വിളിക്കണോ ....വേണ്ട ...കുറച്ചു നേരം കിടക്കാം ...ഒരു പക്ഷെ അവസാനത്തെ ....എണീക്കുമ്പോള്‍ ചിലപ്പോള്‍ ലോകം ഇങ്ങനെ തന്നെ ആവണം എന്നില്ല ..... അല്ലെങ്കില്‍ ഞാനും .....അപ്പോഴും ഒരു പ്രത്യാശയുടെ കിരണം മാത്രം അവശേഷിക്കുന്നു ..... വിഖ്യാതനായ കവി ഷെല്ലിയുടെ വരികള്‍ "ഇഫ് വിന്‍റെര്‍ കംസ് , കാന്‍ സ്പ്രിംഗ് ബി ഫാര്‍ ബീഹായ്ണ്ട്"
ഓര്‍മകളുടെ തടവറ
നിറങ്ങളില്ല .....വികാരങ്ങളില്ല ...... പ്രതീക്ഷകളില്ല .... ആഗ്രഹങ്ങളില്ല ....സ്വപ്നങ്ങളില്ല ....കവിത എഴുതുവാനുള്ള മോഹമില്ല .....എഴുതാനുള്ള ആശയമില്ല ....അക്ഷരങ്ങള്‍ക്ക് ദാരിദ്ര്യം ...... സമയം നില്കുന്നില്ല ..കാരണം സമയത്തിനു നില്‍കാന്‍ സമയമില്ല ......ഞാനും നീയും അകലെ ആണേലും നമ്മുടെ ഹൃദയങ്ങള്‍ രണ്ടു ഹൃദയത്തുടിപ്പ് മാത്രം അകലെ എന്ന് പറഞ്ഞവളും ഇല്ല ......പലപ്പോഴും സനാഥനായ അനാഥനാവുന്നു ഞാന്‍ ......എന്‍റെ ദൈനംദിന ജീവിതത്തില്‍ ഞാന്‍ തിരക്കുകല്‍ക്കിടയിലാവുംപോഴും ഓര്‍മകളില്‍ ഞാന്‍ എകനാവുന്നു..... എന്‍റെ സ്വപ്‌നങ്ങള്‍ എങ്കിലും സുന്ദരമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ...കാരണം എനിക്കറിയാം ജീവിതം അത്ര സുന്ദരമല്ലെന്നു...
കാത്തിരിപ്പ്
അങ്ങിനെ ഞാന്‍ കുറെ കാത്തിരുന്നു എങ്കിലും അവള്‍ അത് മനസിലാകിയില്ല....ഗുഡ് ബൈ ... എന്ന് പറഞ്ഞു എല്ലാം അവള്‍ അവസാനിപിച്ചു ...ഓഫീസില്‍ നിന്നും റൂമില്‍ എത്തിയാലുടന്‍ അവളോട് സംസാരിക്കാം എന്നാ ആഗ്രഹത്തോടെ വന്ന എന്നെ അവള്‍ മനസിലാക്കിയില്ല...വല്ലാതെ നോവുന്നുണ്ട്...എന്‍ മൌനം മാഷിയയെടുത്തു എനിക്ക് വേണ്ടി കവിത എഴുതിയവള്‍ തന്നെയോ ഇത് എന്ന് ഞാന്‍ സംശയിക്കുന്നു... അല്ല ഇതവള്‍ അല്ല ..അവള്‍ ആയിരിക്കില്ല എന്ന് പ്രത്യാശിക്കുന്നു ...കാരണം ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു അവള്കെന്നോട് അങ്ങിനെ ചെയ്യാന്‍ കഴിയില്ലെന്ന്...എനികങ്ങിനെ തോനിയതോ ..അറിയില്ല ....എന്‍ ഹൃദയം ഇടറുകയാണ്....വെറുതെ ആണെന്നരിയമെങ്കിലും വിശ്വസിക്കുന്നു അവളും എന്നെ പ്രണയിക്കുന്നു എന്ന്..............
Subscribe to:
Comments (Atom)
.jpg)
.jpg)
.jpg)



