ഇന്നിപ്പോള്‍ മനസ്സ് കലുഷിതമാണ്
.... രണ്ടു നാള്‍ ആയി പ്രിയപെട്ടവരുടെ ഒരു വിവരവും ചോദികാതെ അറിയാതെ ഞാന്‍
വേവുന്നു .... ഘടികാരത്തിലെ സൂചി ഓരോ തവണ നീങ്ങുമ്പോഴും മനസ്സില്‍ ഓരോ
സൂചി കുത്തുന്ന വേദന ...... കുറെ കറങ്ങി ലക്ഷ്യ ബോധം ഇല്ലാതെ ....
എന്നിട്ടും സ്വസ്ഥത ലഭിക്കുന്നില്ല .... ഞാന്‍ ഒരു തടവറയില്‍ ആണോ ? അതോ
മനസിന്റെ തോന്നലോ ? എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്ത അവസ്ഥ .... ഞാന്‍
എന്തെ ഇങ്ങനെ ? ജീവിതം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ പോലെ
ആയിരിക്കുന്നു .... നിറം മങ്ങിയ ഓര്‍മകളുടെ വെറുമൊരു പ്രതിഫലനം
ആയിരിക്കുന്നു ഇന്നത് .... എല്ലാം ഉണ്ടായിട്ടും ഒന്ന് മാത്രം
താല്‍കാലികമായി ഇല്ലാതാവുമ്പോള്‍ മനസെത്ര വേദനിക്കുന്നു ... അതെ സമയം
ഒന്നുമില്ലതിരുന്നിട്ടും ആ ഒന്ന് മാത്രം ഉണ്ടാവുമ്പോള്‍ മനസെത്ര ആഹ്ലാദ
ചിത്തം ആയിരുന്നു ...... എന്റെ യുക്തി ബോധത്തിനപ്പുറം ആണ് കാര്യങ്ങള്‍
..... എല്ലാം ശരി ആവുമായിരിക്കും .....